വാട്ടര്‍ഫോര്‍ഡില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ലഹരി മുക്ത കേന്ദ്രം ഒരുങ്ങുന്നു

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ലഹരി മുക്ത കേന്ദ്രം ഉടന്‍ ആരംഭിക്കും. ക്ലാഷ്‌മോര്‍ വില്ലേജില്‍ നിന്നും രണ്ടുകിലോമീറ്റര്‍ മാറി 6 ഏക്കര്‍ സ്ഥലത്താണ് ഇതിനായുള്ള സെന്റര്‍ നിലവില്‍ വരുന്നത്. നിര്‍ദിഷ്ട പദ്ധതിയ്ക്ക് വാട്ടര്‍ഫോര്‍ഡ് ബിഷപ്പിന്റെ അംഗീകാരം ലഭിച്ചു.12 രോഗികളെ വരെ ഒരേ സമയത്ത് ചികില്‍സിപ്പിക്കാനുള്ള സൗകര്യവും ഒരുക്കുണ്ട്. കന്യാസ്ത്രീകള്‍ക്കായിരിക്കും ഇവിടെ രോഗീപരിചരണത്തിന്റെയും, കൗണ്‌സിലിങ്ങിന്റെയും ചുമതല.

ലഹരിക്ക് അടിമപെട്ടവരെ അതില്‍ നിന്നും മുക്തമാക്കുന്ന കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്കും, മൊബൈല്‍ ഫോണിനും വിലക്ക് ഏര്‍പ്പെടുത്തും. രാജ്യത്തെ വിവിധ ലഹരിമുക്ത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചവരും ഈ പദ്ധതിയുടെ ഭാഗമാകും. ഈ കേന്ദ്രത്തിനുള്ള നിര്‍മ്മാണാനുമതിയാണ് ഇനി ലഭിക്കേണ്ടത്. അതിനായുള്ള അപേക്ഷകളും സമര്‍പ്പിച്ചു കഴിഞ്ഞു. രാജ്യത്തെ സ്ത്രീകളിലെ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതാണ് ഇത്തരമൊരു കേന്ദ്രത്തിന്റെ ആവശ്യകതയെന്ന് വാട്ടര്‍ഫോര്‍ഡ് ബിഷപ്പ് പറയുന്നു. ചാരിറ്റബിള്‍ ഡൊനേഷനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: