വാക്ക് പാലിച്ച് ഗവണ്മെന്റ് ; തിങ്കളാഴ്ച മുതല്‍ വാട്ടര്‍ ചാര്‍ജ്ജ് തിരികെ ലഭിക്കും

വാട്ടര്‍ ചാര്‍ജ്ജ് നല്‍കിയ ഉപഭോക്താക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ തിരികെ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐറിഷ് വാട്ടര്‍ ആരംഭിച്ചു കഴിഞ്ഞു. ദിവസേന 30,000 ചെക്കുകള്‍ വീതമാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി അയച്ച് നല്‍കുന്നത് ഇതിലൂടെ ഏകദേശം 173 മില്ല്യന്‍ യൂറോയാണ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നത്. ഈ വര്‍ഷാവസാനത്തോടെ വാട്ടര്‍ ബില്ല് അടച്ച എല്ലാ ഉപഭോക്താക്കള്‍ക്കും പണം തിരികെ ലഭിക്കുന്ന വിധമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

വാട്ടര്‍ ബില്ല് അടച്ചതിന് ശേഷം താമസ സ്ഥലം മാറിയവര്‍ അഡ്രസ് വിവരങ്ങള്‍ പുതുക്കണമെന്ന് ഐറിഷ് വാട്ടര്‍ കമ്പനി അറിയിച്ചു. 1850 448 448 or +353 1 707 2824 എന്നീ നമ്പരുകളില്‍ വിളിച്ച് വിലാസങ്ങള്‍ പുതുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.water.ie

 

Share this news

Leave a Reply

%d bloggers like this: