വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം

ഡബ്ലിന്‍ : ഡബ്ലിന്‍ നഗരത്തില്‍ പെര്‍മിറ്റില്ലാതെ ട്രെക്കുകള്‍ എത്തുന്നത് അവസാനിപ്പിക്കാന്‍ സിറ്റി കൗണ്‍സില്‍ പുതിയ ആപ്പ് പുറത്തിറക്കി. നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതിനാല്‍ നിലവില്‍ 7 എഎം മുതല്‍ വൈകി 7 വരെ 5+ആക്‌സില്‍ ട്രക്കുകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. ഇത്തരം ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെര്‍മിറ്റും ആവശ്യമാണ്.

എന്നാല്‍ ദിനംപ്രതി ട്രക്കുകളുടെ എണ്ണം നഗരത്തില്‍ വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇവയെ നിരീക്ഷിക്കാന്‍ സിറ്റി കൗണ്‍സില്‍ പുതിയ ആപ്പ് പുറത്തിറക്കുകയായിരുന്നു. സമയ നിയന്ത്രണത്തോടെ ദിനം പ്രതി 80 മള്‍ട്ടി ആക്‌സില്‍ ട്രെക്കുകള്‍ക്ക് കടന്നുപോകാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ ട്രെക്കുകള്‍ എത്തുന്നതിനാല്‍ ഇവയില്‍ പെര്‍മിറ്റ് ഉള്ളവയും, ഇല്ലാത്തവയും ഉണ്ടെന്നാണ് കണക്കാക്കപെടുന്നത്.

പെര്‍മിറ്റില്ലാതെ ട്രക്കുകള്‍ നഗരത്തിലെത്തിയാല്‍ 800 യൂറോ പിഴ നല്‍കേണ്ടിവരും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി HGV permit checker എന്ന ആപ്പിലൂടെ നഗരത്തിലൂടെ കടന്നുപോകുന്ന ട്രെക്കുകള്‍ ലൈസെന്‍സ് ഉള്ളവയാണോ ഇല്ലാത്തവയാണോ എന്ന് മനസിലാക്കാം. അനധികൃതമായി കടന്നുവന്ന ട്രെക്കുകളെ കണ്ടെത്തിയാല്‍ ഉടന്‍ കൗണ്‍സിലിനെ അറിയിക്കുകയും ചെയ്യാം.

Share this news

Leave a Reply

%d bloggers like this: