‘മാവേലി അയര്‍ലന്‍ഡില്‍’ ഡൊനഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം

വര്‍ണാഭമായ ചടങ്ങുകളോടെ ഡൊനഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (DIMA) ഓണാമാഘോഷിച്ചു. ആഗസ്റ്റ് 29 ന് ലെറ്റര്‍കെനി കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഓണാഘോഷപരിപാടികളില്‍ മിനിസ്റ്റര്‍ Joe Mchugh, മേയര്‍ Gerry McMonagle കൗണ്‍സിലര്‍ Dessie Shiels എന്നിവര്‍ മുഖ്യാതിഥികളായി. DIMA യില്‍ അംഗങ്ങളായ ഇരുന്നൂറോളം മലയാളി കുടുംബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡോനഗലിലെ മലയാളി സമൂഹത്തിലെ സാംസ്‌കാരിക സംഘടനയായ DIMA യുടെ ആറാം വര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചു. 7 course Vegetarian മീല്‍സോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. പരമ്പരാഗത രീതിയില്‍ വാഴയിലയില്‍ 25 തരം വിഭവങ്ങളുമായി എല്ലാവര്‍ക്കും സദ്യ വിളമ്പി.

കാലാപരിപാടികള്‍ക്ക് മുന്നോടിയായി അസോസിയേഷന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം ചെയ്തു. ഓണത്തിന്റെ മഹാത്മ്യവും മാവേലി നാടുവാണിരുന്ന കാലവും വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഐതിഹ്യവുമെല്ലാം ഉള്‍പ്പെടുത്തി DIMA അംഗങ്ങള്‍ തയാറാക്കിയ മാവേലി അയര്‍ലന്‍ഡില്‍ എന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡെനഹല്‍ കൗണ്ടിയില്‍ താമസിക്കുന്ന മലയാളി സമൂഹത്തെ കണ്ട് അനുഗ്രഹം നല്‍കാനായി മഹാബലി ഡൊനഗലിലെത്തുന്നതാണ് വീഡിയോയിലെ പ്രമേയം. തുടര്‍ന്ന് അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികളുടെ ഭരതനാട്യവും നാടോടിനൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി. DIMA യുടെ R7 ബ്രാന്‍ഡിന്റെ സംഗീതവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

Share this news

Leave a Reply

%d bloggers like this: