വരേദ്കറിന് മുന്‍പിലുള്ള വെല്ലുവിളികള്‍ ഏറെ..

സാമ്പത്തീക പ്രതിസന്ധി കൂടാതെ അനവധി പ്രശ്‌നങ്ങള്‍ വരേദ്കറെ കാത്തിരിക്കുന്നുണ്ട്. പുതിയ പ്രധാനമന്ത്രിക്ക് നേരിടാനുള്ള ഏറ്റവും പ്രധാനപ്പെട്ടതും, ഏറ്റവും കരുത്തുറ്റതുമായ കര്‍ത്തവ്യം ജൂണ്‍ 22 ന് ബ്രസ്സല്‍സില്‍ ആരംഭിക്കുന്ന ഔപചാരിക ബ്രെക്ടിറ്റ് ചര്‍ച്ചകളാണ്. ജൂണില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ ഞെട്ടിപ്പിക്കുന്ന തീരുമാനം കഴിഞ്ഞ വര്‍ഷം എടുത്തിരുന്നെങ്കിലും ചെറിയ രീതിയിലുള്ള നടപടി ക്രമങ്ങള്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. ഇയു വില്‍ നിന്ന് പിന്മാറുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ലിസ്ബന്‍ ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 50 നു വേണ്ടി കത്ത് അയക്കുന്നതിന് യുകെ ഒന്‍പത് മാസമെടുത്തു.

പര്‍വത സമാനമായ ജോലികള്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച് ബാക്കിയുണ്ടെങ്കിലും അതിനേക്കാളേറെ രാഷ്ട്രീയ സംഘര്‍ഷങ്ങമായിരുന്നു കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടത്. ബ്രെക്‌സിറ്റ് കരാര്‍ ഇല്ലാതെ ബ്രിട്ടണ്‍ രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു. അയര്‍ലണ്ടിന്റെ ഉത്തര അതിര്‍ത്തിയിലെ താരിഫുകള്‍ക്കും മോശമായ കസ്റ്റംസ് തടസ്സങ്ങള്‍ക്കും ബ്രെക്‌സിറ്റ് കാരണമാകുന്നു. അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കഠിനമായിരിക്കുമെന്നാണ് ഇതിനര്‍ഥം.

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള പ്രത്യാഘാതങ്ങള്‍ അയര്‍ലന്‍ഡിനെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്താന്‍ ഐറിഷ് പൗരന്‍മാരും നയതന്ത്രജ്ഞരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഉറപ്പ് പറയാറായിട്ടില്ല. ബ്രെക്‌സിറ്റ് പ്രശ്‌നങ്ങള്‍ പുതിയ പ്രധാനമന്ത്രിയെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ബ്രസ്സല്‍സിലെ ചര്‍ച്ചകളില്‍ അയര്‍ലണ്ടിലെ അടുത്ത നേതാവിന് ഒരു പുതിയ മുഖമായിരിക്കും. യൂറോപ്യന്‍ എതിരാളികളുടെ വിശ്വാസം നേടിയെടുക്കുകയും സുഹൃത്തുക്കളെ വേഗം കൂട്ടുകയും ചെയ്യേണ്ട ഉത്തരവാദിത്വവും വരേദ്കറിനെ കാത്തിരിക്കുന്നു.

രണ്ടാമത്തെ പ്രതിസന്ധി അയര്‍ലന്റിലെ ഭവന മേഖലയെ സംബന്ധിച്ചുള്ളതാണ്. ഏകദേശം 5,000 ത്തോളം മുതിര്‍ന്നവരാണ് അയര്‍ലണ്ടില്‍ അടിയന്തിര താമസസൗകര്യങ്ങളില്‍ കഴിയുന്നത്. കെട്ടിട വ്യവസായം തകര്‍ന്നുപോയപ്പോള്‍ വീടില്ലാത്ത പ്രതിസന്ധിയുടെ ആഘാതം ഉയര്‍ന്നുവന്നു. ബാങ്കുകള്‍ക്ക് സാമ്പത്തീക തകര്‍ച്ച ഉണ്ടായതിനാല്‍ പുതിയ വീടുകള്‍ക്ക് വേണ്ടിയുള്ള ആവശ്യങ്ങള്‍ നിരാകരിക്കേണ്ടി വന്നു. 2006 നും 2011 നും ഇടയില്‍ 225,000 വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ ഭവന മേഖലയിലെ വളര്‍ച്ചയും മന്ദഗതിയിലായിരുന്നു. 2011-ലും 2016-നും ഇടയില്‍ 8,800 വീടുകള്‍ നിര്‍മ്മിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍. എന്നാല്‍ കുടിയേറ്റക്കാര്‍ തിരിച്ചെത്തിയതോടെ വളര്‍ച്ച നിരക്ക് കൂടി, തൊഴിലവസരങ്ങള്‍ വര്‍ധിച്ചു, സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിച്ചു.

ഭവന ക്ഷാമവും, വാടക നിരക്ക് വര്‍ദ്ധിക്കുന്നതിനും കഴിഞ്ഞ വര്‍ഷം കഠിനമായിരുന്നു. നിലവിലുള്ള വരള്‍ച്ചയെ നേരിടാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗം ഒഴിഞ്ഞ ഭൂമിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വേക്കന്റ് സൈറ്റ് ടാക്‌സ് അവതരിപ്പിക്കുന്നതാണ്. അത് അടുത്ത ബജറ്റിന്റെ ഒരു സവിശേഷതയായി മാറാം.

മൂന്നാമതായി സമ്പദ്വ്യവസ്ഥയുടെ മാനേജ്‌മെന്റ് പ്രതിസന്ധി ഘട്ടത്തിലാണ്. 2018 ലെ ബജറ്റിലെക്കുള്ള യോഗം ഈ ആഴ്ചയില്‍ തുടങ്ങും. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ എത്ര തുക ചിലവഴിക്കാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ല. 200 ബില്ല്യണ്‍ ദേശീയ കടബാധ്യത പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നു. പാരമ്പര്യമായുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ഭാഗമാണ് വായ്പാ വര്‍ദ്ധനവ്. എല്ലാ വര്‍ഷവും പലിശ ഇനത്തില്‍ രാജ്യം 6.7 ബില്യണ്‍ യൂറോ അടക്കുന്നു. അതായത് ഖജനാവിലേക്ക് പോകുന്ന നമ്മുടെ നികുതിയില്‍ 14 ശതമാനം വായ്പയുടെ പലിശയ്ക്ക് നല്‍കണം. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിനുപകരം അയര്‍ലന്‍ഡിന്റെ കടം എഴുതിത്തള്ളുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതേ സമയം മാന്ദ്യകാലത്ത് 300,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അടിച്ചേല്‍പ്പിച്ചിരുന്ന വേതനം വെട്ടിച്ചുരുക്കല്‍ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്.

പൊതുമേഖലാ കമ്പനികള്‍ താഴ്ന്ന നികുതി കാണണം, ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നു. നികുതി വെട്ടിക്കുറവിനും അധിക ചിലവിനുമായി നീക്കിവെച്ച തുക 1.2 ബില്ല്യണ്‍ യൂറോയാണ്. പൊതുജനസേവകര്‍ക്ക് എന്തെങ്കിലും തിരികെ നല്‍കുന്നതോടൊപ്പം വ്യാവസായിക ബന്ധങ്ങളിലെ തട്ടിപ്പ് കുറയ്ക്കുന്നതിനും പുതിയ പ്രധാനമന്ത്രിയുടെ നേരെ വെല്ലുവിളി ഉയര്‍ത്തും. അതേസമയം, വളരെ കുറച്ച് നികുതി വെട്ടിക്കുറയ്ക്കല്‍ തൊഴിലാളികള്‍ക്ക് അര്‍ത്ഥവത്തായ വ്യത്യാസം ഉണ്ടാക്കുമെന്ന് കരുതുന്നു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും യോജിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് ഒരു വെല്ലുവിളിയാണ്. ചെലവഴിക്കല്‍ പരിധിക്കുള്ളില്‍ നിന്ന് ചിലവഴിക്കുന്നത് വലിയ ബാധ്യതയായിരിക്കും. ഇത്തരത്തിലുള്ള അനവധി പ്രതിസന്ധികളെ പ്രധാനമന്ത്രിയാകുന്ന ലിയോ വരേദ്കര്‍ ധൈര്യപൂവം നേരിടുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: