വരേദ്കറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു; സൈമണ്‍ കോവ്നിക്ക് വിദേശകാര്യ വകുപ്പ്; ഫ്രാന്‍സിസ് ഫിറ്റസ്ജറാള്‍ഡ് ഉപപ്രധാനമന്ത്രിയായി തുടരും

ലിയോ വരേദ്കര്‍ അയര്‍ലണ്ടിന്റെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടിക്കപെട്ടു. ഡയലില്‍ നടന്ന വോട്ടെടുപ്പില്‍ 57 ടിഡി മാര്‍ അദ്ദേഹത്തിന് അനുകൂലമായി വോട്ട് ചെയ്തു. മന്ത്രിസഭ പുന: സംഘടനയും ഇതിനോടൊപ്പം ഉണ്ടായി. നിരവധി ഫൈന്‍ ഗെയില്‍ ടിഡിമാരെ നേതൃത്വ സ്ഥാനങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ട്. താന്‍ നേതൃത്വ സ്ഥാനത്തേക്ക് എത്തിയെങ്കിലും ജനങ്ങളുടെ സേവകനായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഔദ്യോദിക സീല്‍ സ്വീകരിച്ച ശേഷം വരേദ്കറും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും ഓഫീസില്‍ സമയം ചെലവഴിച്ചു. പുതിയ ഗവണ്‍മെന്റിന്റെ ആദ്യ കൂടിക്കാഴ്ച പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ ഔദ്യോഗിക വസതിയില്‍ നടന്നു. ബ്രെക്‌സിറ്റ്, ആരോഗ്യമേഖല, ഭവന മേഖല തുടങ്ങിയ വിഷയങ്ങള്‍ക്ക് ഈ ചര്‍ച്ചയില്‍ മുന്‍ഗണനയുണ്ടായിരുന്നു.

ഈ രാജ്യം യൂറോപ്പിന്റെ ഹൃദയത്തിലായിരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രിയായായി ചുമതലയേറ്റ ശേഷം ലിയോ വരേദ്കര്‍ ലോക നേതാക്കളോട് പറഞ്ഞു: മന്ത്രിസഭാ പുനസംഘടനയെത്തുടര്‍ന്ന് നേതൃത്വസ്ഥാന മത്സരത്തില്‍ എതിരാളിയായിരുന്ന സൈമണ്‍ കോവ്നി ‘ബ്രെക്‌സിറ്റ് മന്ത്രിയായി ചുമതലയേറ്റു, ബ്രെക്‌സിറ്റിന്റെ വെല്ലുവിളികളും തുടര്‍ അവസരങ്ങളും തയ്യാറാക്കേണ്ട ചുമതല ധനമന്ത്രിയായി ചുമതലയേറ്റ പാസ്‌ക്കല്‍ ഡോനഹോയിലാണ്. കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവരുമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ വരേദ്കര്‍ ബ്രെക്‌സിറ്റ് പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യും.

ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഉപപ്രധാനമന്ത്രിയായി തുടരും. തൊഴില്‍, എന്റര്‍പ്രൈസസ് ആന്റ് എംപ്ലോയ്‌മെന്റ് എന്നീ വകുപ്പുകളും ഇവര്‍ കൈകാര്യം ചെയ്യും. ധനകാര്യ, പൊതുചെലവ്, നവീകരണ വകുപ്പുകള്‍ സംയോജിപ്പിക്കുകയും പാസ്‌കല്‍ ഡോനഹോ ഈ വകുപ്പുകള്‍ വഹിക്കുകയും ചെയ്യും.

ഫൈന്‍ ഗെയില്‍ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വരേദ്കറിനൊപ്പം മത്സരിച്ച സൈമണ്‍ കോവ്നിയായിരിക്കും വിദേശകാര്യമന്ത്രി. ബെക്‌സിറ്റുമായി ബന്ധപ്പെട്ട നടപടികള്‍ക്കുള്ള പ്രത്യേക ചുമതലകളും ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ചാര്‍ളി ഫ്‌ളാനഗന്‍ നിയമ വകുപ്പ് മന്തിയായി ചുമതലയേറ്റു. സൈമണ്‍ ഹാരിസ് ആരോഗ്യമന്ത്രിയായി തുടരും. അടുത്ത വര്‍ഷം ഗര്‍ഭഛിദ്രം സംബന്ധിച്ച് എട്ടാം ഭേദഗതിയില്‍ ഒരു ജനഹിത പരിശോധന നടത്താന്‍ അനുവദിക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരിക്കും.

ഭവന മന്ത്രിയായി യോഗന്‍ മര്‍ഫിയെ നിയമിച്ചു. ഏറ്റവും പ്രാധാന്യമുള്ളതും, വെല്ലുവിളി നേരിടുന്നതുമായ പുതിയ ഗവണ്‍മെന്റിന്റെ ഭവനനിര്‍മ്മാണ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമായിരിക്കും. റെജീന ഡോഹര്‍ട്ടി സാമൂഹ്യ സംരക്ഷണം, ലേബര്‍ വകുപ്പുകളാണ് കൈകാര്യം ചെയ്യുക. മൈക്കല്‍ റിംഗിന് കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി; ഇദ്ദേഹത്തിന് പ്രാദേശിക, സാമൂഹിക വകുപൂക്കള്‍ ലഭിച്ചു. ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഡോണഗല്‍ ടി.ഡി. ജോ മക്ഹ്യുഗ് എത്തും.

മേരി മിച്ചല്‍ ഒ കോണറാണ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെട്ട ഏക മന്ത്രി. ഇവര്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒരു സൂപ്പര്‍ ജൂനിയര്‍ മന്ത്രിയാകും. ഈ നീക്കം മൂലം ഇവര്‍ നിരാശയാവുകയും അത് നടപടികളിലെ കാലതാമസത്തിന് കാരണമാവുകയും ച്യ്തിരുന്നു. ഹീഥര്‍ ഹംഫ്രിസ് തന്റെ വകുപ്പ് പകുതിയായി വിഭജിക്കപ്പെട്ടെങ്കിലും സാംസ്‌കാരിക വകുപ്പുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: