വരുമാന തട്ടിപ്പ് നടത്തുന്നുണ്ടോ…ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ റവന്യൂ പരിശോധിക്കുന്നു

ഡബ്ലിന്‍:  ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗങ്ങള്‍ റവന്യൂ കമ്മീഷനേഴ്സ് പരിശോധിക്കാമെന്ന് റിപ്പോര്‍ട്ട്. നികുതി വെട്ടിപ്പ് തടയുന്നതിന് വേണ്ടിയാണിത്. ഇന്‍റര്‍നെറ്റ് വഴിയുള്ള ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനുള്ള നീക്കത്തിന്‍റെ ഭാഗം കൂടിയാണ് അനുമതി.

കഴിഞ്ഞ ആഴ്ച്ച റവന്യൂ Airbnb നോട് ടാക്സ് നല്‍കാന്‍ തയ്യാറല്ലാത്തവരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. വരുമാനത്തില്‍ കൂടുതലായി ചെലവഴിക്കുന്നുണ്ടോ എന്നറിയുന്നതിനാണ് ഡെബിറ്റ് കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിരീക്ഷിക്കുന്നത്.അധികൃതരെ അറിയിച്ചിരിക്കുന്ന വരുമാനത്തിനും കൂടുതലായി ലഭിക്കുന്നുണ്ടെങ്കില്‍ കണ്ടെത്തുന്നതിന് ഇതായിരിക്കും എളുപ്പമന്ന നിഗമനമാണുള്ളത്.  ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനികളില്‍ നിന്നായിരിക്കും വിവരം ശേഖരിക്കുക. സമീപകാലത്തുണ്ടായ നിയമനിര്‍മ്മാണത്തോടെ

ഈ കമ്പിനികള്‍ വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.   തുടര്‍ന്ന് ഇടപാടുകള്‍ റവന്യൂവിന് നല്‍കിയിരിക്കുന്ന വിവരത്തിലുള്ള വരുമാനവുമായി തട്ടിച്ച് നോക്കുകയാണ് ചെയ്യുക.

Share this news

Leave a Reply

%d bloggers like this: