വരും വര്‍ഷങ്ങളില്‍ ഐറിഷ് സാമ്പത്തിക രംഗം വന്‍ ഉയര്‍ച്ചയിലേക്കെന്ന് പഠനങ്ങള്‍: വസ്തു വില കുത്തനെ ഉയരുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍ : വരും വര്‍ഷങ്ങളില്‍ ഐറിഷ് സാമ്പത്തിക മേഖല ഉയരങ്ങള്‍ കീഴടക്കുമെന്ന് സര്‍വ്വേ ഫലങ്ങള്‍. 2022 എല്‍ അയര്‍ലണ്ടില്‍ ആകമാനം രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ഇ.വൈ ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്‍സിയാണ് ഐറിഷ് സാമ്പത്തിക രംഗം വളര്‍ച്ചയിലേക്ക് കുത്തിക്കുമെന്ന പഠന ഫലങ്ങള്‍ പുറത്തു വിട്ടത്.

ബ്രെക്‌സിറ്റ് വരുന്നതോടെ യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്ക് ചേക്കേറുന്നത് ഏകദേശം 20 രാജ്യാന്തര കമ്പനികളാണ്. അയര്‍ലണ്ടിനെ കൂടാതെ ഫ്രാങ്ക്ഫര്‍ട്, ലക്‌സംബര്‍ഗ്, പാരീസ് എന്നീ നഗരങ്ങളിലേക്കും കടന്നു വരാന്‍ വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തയ്യാറെടുക്കുകയാണ്.

അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ 3 ശതമാനത്തിനും താഴെ എത്തിനില്‍ക്കുന്നത് സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണങ്ങളായി കണക്കാക്കാം. ഇത് വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഉയരത്തിലെത്തിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. ഇതോടൊപ്പം നേര്‍രേഖയില്‍ തന്നെ വസ്തു വിലയിലും കുതിച്ചുചാട്ടം നേരിട്ടേക്കും.

വേതന നിരക്ക് വര്‍ദ്ധിക്കുന്നതോടെ വീടുവില ഉയരുന്നത് പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കില്ലെന്നാണ് അനുമാനം. 2018 എല്‍ അയര്‍ലണ്ടിന്റെ ജിഡിപി നിരക്ക് 4.9ശതമാനവും, 2019 എല്‍ അത് 5 ശതമാനത്തിന് അടുത്തെത്തുമെന്നാണ് പ്രതീക്ഷ. വസ്തു വില്പന നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച വര്‍ഷങ്ങളാണ് വരാനിരിക്കുന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: