വരും ആഴ്ചകളില്‍ അയര്‍ലണ്ടിലേക്ക് heatwave കടന്നുവരുമെന്ന് സൂചന

ഡബ്ലിന്‍: തണുപ്പും, മഞ്ഞിനും തത്കാലം വിടനല്‍കി അയര്‍ലണ്ടില്‍ ഇനി തെളിഞ്ഞ ആകാശം കാണാം.രാജ്യവ്യാപകമായി താപനില ഉയര്‍ന്നതായി കാലാവസ്ഥ കേന്ദ്രങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചില ഒറ്റപ്പെട്ട ചാറ്റല്‍മഴ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു കാലാവസ്ഥ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നു തന്നെ പറയാം. രാജ്യത്തെ കൂടിയ താപനില 15 ഡിഗ്രിയിലെത്തി.താപനില വര്‍ധിച്ചതോടെ ബീച്ച്, പാര്‍ക്ക് തുടങ്ങിയ ഉല്ലാസ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചു.അയര്‍ലണ്ടില്‍ വിനോദസഞ്ചാരികളും എത്തിത്തുടങ്ങി.

യു.കെ യില്‍ ഊഷ്മാവ് 25 ഡിഗ്രിയിലെത്തിയതോടെ heatwave കടന്നുവന്നേക്കാമെന്ന മുന്നറിയിപ്പുണ്ട്. അയര്‍ലണ്ടിലെ വരും ആഴ്ചകളില്‍ താപനിലയില്‍ വാര്‍ദ്ധനവുണ്ടാകുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തു ഈ വര്‍ഷം മഴയും,മഞ്ഞും ശക്തമായിരുന്നു. വടക്കന്‍ ഭാഗങ്ങളില്‍ ഊഷ്മാവ് മൈനസ് 10 ഡിഗ്രിയിലും കൂടുതല്‍ അനുഭവപ്പെട്ടിരുന്നു. ഇതുപോലെ വേനല്‍ക്കാലത്ത് ചൂട് അസഹ്യമായേക്കാം. കാലാവസ്ഥ കേന്ദ്രങ്ങളുടെ അറിയിപ്പ് അനുസരിച്ച് വരും ആഴ്ചകളില്‍ ചൂട് വര്‍ധിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: