വയോജങ്ങള്‍ക്ക് മാത്രമായി രാജ്യത്തെ ആദ്യ സംയോജിത ഹൗസിങ് പദ്ധതി ഇഞ്ചികോറില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് മൈക്കിള്‍ എസ്റ്റേറ്റില്‍ വയോജനങ്ങള്‍ക്ക് വേണ്ടി ഒരു താമസ സൗകര്യമൊരുങ്ങുന്നു. ഇഞ്ചികോറില്‍ 52 അപ്പാര്‍ട്ട്‌മെന്റുകളാണ് ഹൗസിങ് സ്‌കീമിന്റെ ഭാഗമായി ഇവിടെ ഉയരുക. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ ടുത്ത വര്‍ഷം അവസാനത്തോടെ കെട്ടിടം തയ്യറാകും. പൊതു-സ്വകാര്യ പങ്കളിത്വത്തില്‍ ഉയര്‍ന്നവന്ന അയര്‍ലണ്ടിലെ ആദ്യത്തെ സംയോജിത വയോജന പദ്ധതിയാണിത്. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ഒറ്റപെട്ടുപോകുന്നവരെ സംരക്ഷിക്കാന്‍ ഒരിടം കൂടിയാണ് പദ്ധതിയിലൂടെ സഫലീകരിക്കപ്പെടുന്നത്.

താമസ സൗകര്യം എന്നതിലുപരി വയസ്സായവര്‍ക്ക് ഈ അപ്പാര്‍ട്‌മെന്റില്‍ കോഫി ഷോപ്പ്, ലൈബ്രറി, ജിം, മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. ഡബ്ലിനില്‍ ആരംഭിക്കുന്ന വയോജന ഹൗസിങ് പദ്ധതി മറ്റ് നഗരങ്ങളിലും നടപ്പാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതോടൊപ്പം കുറഞ്ഞ ചെലവിലുള്ള ഹൗസിങ് സ്‌കീമും ഇവിടെ നടപ്പില്‍ വരുത്തും. കഴിഞ്ഞ വര്‍ഷം15 മില്യണ്‍ യൂറോ ഫണ്ടില്‍ ഹൗസിങ് മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയാണിത്.a

Share this news

Leave a Reply

%d bloggers like this: