വയനാട്ടില്‍ വീണ്ടും മണ്ണിടിച്ചില്ലെന്ന് സംശയം; നരസിപുഴ കരകവിയുന്നു; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

വയനാട് : ജനങ്ങളെ ഭീതിയിലാാഴ്ത്തി വയനാട്ടിലെ നരസിപ്പുഴ അപ്രതീക്ഷിതമായി കരകവിഞ്ഞൊഴുകി. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നടവയല്‍ ചിങ്ങോട് മേഖലയിലാണ് നരസിപ്പുഴ അര്‍ദ്ധരാത്രിയോടെ കരകവിഞ്ഞത്. പുഴയോരത്തെ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റി.

പേരൂര്‍ അമ്പലകോളനിയില്‍ വെള്ളം കയറി. ഇവിടെ നിന്ന് 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇന്നലെ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. അതാവാം ജലനിരപ്പ് ഉയര്‍ന്നത് എന്നാണ് സംശയിക്കുന്നത്. ജില്ലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായതായും സംശയിക്കുന്നതായി പ്രചാരണം ഉണ്ടായിരുന്നു. രാത്രിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രദേശവാസികളെല്ലാം ജാഗ്രതയിലാണ്.

Share this news

Leave a Reply

%d bloggers like this: