വയനാടിന് രാഹുലിന്റെ പ്രളയ സഹായം 50,000 കിലോ അരി, പുതപ്പ്, പായ, ശുചീകരണ വസ്തുക്കളും

വയനാട് : രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പ്രളയ സഹായം എത്തിക്കുന്നു. തന്റെ മണ്ഡലമായ വയനാട്ടിലേക്ക് അവശ്യ വസ്തുക്കളാണ് ആദ്യം എത്തിക്കുന്നത്. ആദ്യഘട്ടമായി പുതപ്പ്, പായ തുടങ്ങിയ വസ്തുക്കളാണ് എത്തിയിരുന്നത്. രണ്ടാമത്തെ ഘട്ടമായാണ് അരി എത്തിച്ചത്. പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ കോണ്‍ഗ്രസ് വയനാട്ടില്‍ വിതരണം ചെയ്യും.

അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളുടെ ഒരു കിറ്റാണ് രാഹുല്‍ വയനാടിന് നല്‍കുക. അര്‍ഹരായ മുഴുവന്‍ കുടുബങ്ങള്‍ക്കും ക്ലീനിങ് സാധനങ്ങളും എത്തിക്കും. ഈ മാസം അവസാനത്തില്‍ രാഹുല്‍ വീണ്ടും വയനാട് സന്ദര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങളിലൂടെയാണ് വിതരണം നടക്കുക. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായം എത്തിച്ചു തുടങ്ങി.

Share this news

Leave a Reply

%d bloggers like this: