വഫ ഫിറോസിന് വിവാഹമോചന നോട്ടീസ്

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ചു മരണമടഞ്ഞ കേസില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കൂട്ടുപ്രതിയായ വഫ ഫിറോസിന് ഭര്‍ത്താലിന് ഫിറോസ് വിവാഹമോചന നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. സിറാജ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വഫയുടെ സ്വദേശമായ വെള്ളൂര്‍ക്കോണം മുസ്‌ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ കോപ്പി അയച്ചിട്ടുണ്ട്.

വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മറ്റി ഓഫീസില്‍ ലഭിച്ചതായും വാര്‍ത്തകളുണ്ട്. അപകടം നടന്നു ദിവസങ്ങള്‍ക്കകം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഭര്‍ത്താവിന്റെയും, കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ ഉണ്ടെന്നാണ് വഫ പറഞ്ഞിരുന്നത്. എന്നാല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭര്‍ത്താവ് ഫിറോസ് വിവാഹമോചന നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

Share this news

Leave a Reply

%d bloggers like this: