വന്ധ്യതയെ തോല്‍പ്പിക്കാന്‍ ലാബില്‍ അണ്ഡത്തെ വളര്‍ത്തി ഗവേഷകര്‍

 

ന്യൂയോര്‍ക്ക്: മനുഷ്യ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തിയ അണ്ഡത്തെ പൂര്‍ണവളര്‍ച്ചയെത്തും വരെ ലാബില്‍ വികസിപ്പിച്ച് വൈദ്യശാസ്ത്രലോകത്തിന്റെ പുതിയ പരീക്ഷണം. ശരീരത്തിന് പുറത്തുള്ള അണ്ഡാശയത്തില്‍ വെച്ച് അണ്ഡത്തെ പൂര്‍ണവളര്‍ച്ചയിലേക്ക് എത്തിക്കാനുള്ള ഗവേഷകരുടെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് മോളിക്യുലര്‍ ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മാത്രമെത്തിയ, എന്നാല്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ള അണ്ഡത്തെ അണ്ഡാശയകോശങ്ങളില്‍ നിന്നും പുറത്തെടുത്ത് ശരീരത്തിനു പുറത്ത് പൂര്‍ണവളര്‍ച്ചയിലേക്കെത്തിച്ചാണ് ന്യൂയോര്‍ക്ക് ആന്റ് എഡിന്‍ബര്‍ഗിലെ ഗവേഷകര്‍ ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഗര്‍ഭം ധരിക്കാന്‍ പ്രാപ്തിയാവുന്നവിധത്തില്‍ അണ്ഡത്തെ പൂര്‍ണ ആരോഗ്യത്തില്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞുവെന്ന് മോളികുലാര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് നേരത്തെ ചുണ്ടെലികളില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. എന്നാല്‍ മനുഷ്യന്റെ അണ്ഡകോശങ്ങളില്‍ നിന്നും അണ്ഡത്തെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ വേര്‍തിരിച്ച് പൂര്‍ണ വളര്‍ച്ചയെത്തുന്നതു വരെ പുറത്ത് വികസിപ്പിക്കുന്നത് ഇത് ആദ്യമായാണ്.

ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) നടക്കുന്ന ഭാഗത്ത് പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡത്തെ ബീജവുമായി ചേര്‍ത്തുവെച്ചാണ്, ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് ഇത്തരത്തിലുള്ള അണ്ഡം ഉപയോഗിച്ചുള്ള ഗര്‍ഭധാരണം നടത്തുക. സ്ത്രീകളില്‍ വന്ധ്യതാനിരക്ക് വര്‍ധിച്ചുവരുന്നുവെന്ന പഠനങ്ങള്‍ നിലനില്‍ക്കെ പുതിയ കണ്ടെത്തല്‍ വന്ധ്യതാചികിത്സാ രംഗത്തിനും ഏറെ ആശാസ്യകരമാണ്. എന്നാല്‍ ഇത് വളരെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്തി പ്രചാരത്തിലെത്തിക്കാന്‍ വളരെയധികം വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ശാസ്ത്രജ്ഞര്‍ ഊന്നിപ്പറയുന്നു.

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്യുന്ന, വന്ധ്യതാപ്രശ്നം നേരിടുന്ന സ്ത്രീകള്‍ക്ക് ഒരു കുഞ്ഞെന്ന പ്രതീക്ഷ നല്‍കുന്ന കണ്ടുപിടുത്തമാണ് ഇതെന്ന് ഗവേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് പ്രൊഫസര്‍ ചന്ന ജയസേന പ്രതികരിച്ചു.

https://www.youtube.com/watch?v=CGQqacm45bw

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: