വനിതാ ദിനത്തിനുമപ്പുറം അവളുടെ ആകാശങ്ങള്‍ വളരട്ടെ

മകളെ മറക്കരുത് എന്ന ഹാഷ് ടാഗ് ശിരസ്സിലേറി കേരളം കിതക്കുന്നു മറ്റൊരു വനിതാ ദിനത്തില്‍ .സ്ത്രീ എന്നത് അമ്മയും ലക്ഷ്മിയും ആകുന്നത് വര്‍ഷത്തിലെ ഈ ഒരൊറ്റ ദിവസം മാത്രമാണ് .ബാക്കി ദിവസങ്ങളില്‍ സ്ത്രീ ഒരു സെക്‌സ് ടോയ് മാത്രമായി മാറുന്നു .കേരളത്തിലെ ഉത്തരങ്ങളില്‍ ഇനിയും ചെറിയ കുഞ്ഞുങ്ങള്‍ തൂങ്ങിയാടും അപ്പോഴും ആത്മഹത്യ കുറിപ്പുമായി കഴുകന്മാര്‍ കാത്ത് നില്‍ക്കും .

ഡല്‍ഹിയില്‍ നിര്‍ഭയ സംഭവത്തില്‍ മെഴുകുതിരി കത്തിച്ചു റോട്ടിലിറങ്ങുന്ന നമ്മള്‍ നാട്ടിലെ പീഡനങ്ങള്‍ ഇരുട്ടില്‍ മുക്കി കളയുന്നു .യദാര്‍ത്ഥത്തില്‍ പീഡനം ആരംഭിക്കുന്നത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ് .അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാത്ത വീടുകളില്‍ നിന്ന് തന്നെയാണ് .നിശബ്ദ ആയിരിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട ട്രെയിനിങ് കൊടുത്തിട്ടാണ് നമ്മള്‍ ഓരോ പെണ്‍ കുഞ്ഞിനെയും പുറം ലോകത്തേക്കിറക്കി വിടുന്നത് .മൗനത്തിന്റെ ലോകത്തില്‍ അവളുടെ എല്ലാ പ്രതിഷേധവും അടങ്ങുന്നു .ശാസ്ത്രീയമായ ലൈംഗിക വിദ്യാഭാസം ഒരു പ്രധാന ഘടകമാണ് .ഇതെല്ലാം ഇന്ത്യയിലല്ലേ എന്ന് പറഞ്ഞു തള്ളാന്‍ വരട്ടെ .കഴുകന്‍ കണ്ണുകള്‍ ഇവിടെയുമുണ്ട് മനോരോഗികളും .

കറുപ്പിനോടുള്ള അറപ്പും വെറുപ്പും കൊണ്ട് ചില പ്രേത്യേക രാജ്യക്കാരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു മക്കളോട് കൊടുക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട് .എന്നാല്‍ വിടല ചിരിയോടെയുള്ള അശ്‌ളീല ഗാനം കേട്ടത് മലയാളികള്‍ പങ്കെടുത്ത പരിപാടിയില്‍ തന്നെയാണ് .പീഡോഫീലിയ മനോരോഗമാണ് .ശരീര ഭാഗങ്ങളില്‍ തൊട്ടും തഴുകിയും സ്‌നേഹിക്കാന്‍ വരുന്ന അങ്കിള്‍ കുഴപ്പക്കാരനാണെന്നു തന്നെ മക്കളറിയണം.അതിനു ലിംഗ ഭേദമില്ല മുന്‍ കൈയ്യെടുക്കേണ്ടത് അച്ഛനും അമ്മയും തന്നെയാണ് .വീട്ടിലെ മദ്യപാന സദസ്സുകള്‍ ഒഴിവാക്കുക .കുട്ടികള്‍ കേള്‍ക്കെ വീരസ്യം വിളമ്പുന്ന നിങ്ങള്‍ വേറൊരു തലമുറയെ കൂടി നശിപ്പിക്കുകയാണ് .

സ്വന്തം ശരീരം വില മതിക്കാനാവാത്ത സമ്പത്താണെന്നു കുട്ടികളോട് പറയുക .ചെറുപ്പത്തിലേ പുഴുക്കുത്തുകള്‍ അവര്‍ക്കേകുക വല്യ മുറിവുകളാവും .കൂട്ടുകാരിയുടെയും സഹപ്രവര്‍ത്തകയുടെയും ഇന്‍ബോക്‌സില്‍ വനിതാദിനം ആശംസിക്കുന്ന എല്ലാവരും തന്റെ ഭാര്യ/മകള്‍ സുരക്ഷിതയാണെന്നു ഉറപ്പു വരുത്തുക .കേവലം തമാശക്കപ്പുറം ജീവിതം വില പിടിച്ചത് തന്നെയാണ്

നാട് വിട്ടു നില്‍ക്കുമ്പോള്‍ അടുക്കളയ്ക്കും ജോലി സ്ഥലത്തിനുമപ്പുറം സ്വന്തമായി അവള്‍ക്കൊരു സ്‌പേസ് നല്‍കുക .പൊങ്ങച്ച പാര്‍ട്ടികള്‍ക്കും ബ്രാന്‍ഡഡ് ഗാഡ്ജറ്റ്‌സ് നും അപ്പുറം അവളുടെ സ്ത്രീ സുഹൃത്തുക്കളെ അവരുടെ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുക .സ്ത്രീയെ വ്യക്തിയായി കാണുക .

ഒരു വനിതാ ദിനത്തിനുമപ്പുറം അവളുടെ ആകാശങ്ങള്‍ വളരട്ടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സ്ത്രീകള്‍ എത്രയോ അടുക്കളയില്‍ തളച്ചിടപ്പെടുന്നു .നമ്മുടെ സ്വന്തം വീട്ടില്‍ അങ്ങിനെ ആവാതിരിക്കട്ടെ ……………………..

 

അശ്വതി പ്ലാക്കല്‍

Share this news

Leave a Reply

%d bloggers like this: