വധശിക്ഷ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകമാണെന്നു തരൂര്‍

 

ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. വധശിക്ഷ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകമാണെന്നു തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. ഒരു മനുഷ്യനെ തൂക്കിലേറ്റിയെന്ന വാര്‍ത്ത വേദനിപ്പിച്ചു. കേസിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പറയുന്നില്ല.

എന്നാല്‍, വധശിക്ഷ ഏതുനിലയ്ക്കാണെങ്കിലും ഒഴിവാക്കേണ്ടതാണ്. തീവ്രവാദത്തെ എതിര്‍ക്കണം. ഭരണകൂടം നടത്തുന്ന കൊലപാതകം തീവ്രവാദത്തെ ഇല്ലാതാക്കില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ തരൂരിന്റേത് വ്യക്തിപരമായ പ്രസ്താവനയാണെന്നു പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: