‘വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍’.സമരക്കാരുടെ പെന്‍ഷന്‍ പുതുക്കല്‍ ആവശ്യം നടപ്പാക്കാനാവില്ല-അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ‘വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍’ സമരക്കാരുടെ പെന്‍ഷന്‍ പുതുക്കല്‍ ആവശ്യം നടപ്പാക്കാനാവില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍, നേരത്തെ വിരമിക്കുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം അംഗീകരിക്കും. മാസത്തിലോ വര്‍ഷത്തിലോ പെന്‍ഷന്‍ പുതുക്കുന്ന രീതി ലോകത്തൊരിടത്തും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വണ്‍ റാങ്ക്,? വണ്‍ പെന്‍ഷന്‍’ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും കണക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ട്. പെന്‍ഷന്‍ പുതുക്കിക്കൊണ്ടിരുന്നാല്‍ ഇത് നടപ്പാകില്ല. തനിക്ക് ഈ കാര്യത്തില്‍ സ്വന്തം ഫോര്‍മുലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഴാമത് ശന്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അടുത്ത സാന്പത്തിക വര്‍ഷം നടപ്പില്‍ വരുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: