വണ്ണം കുറക്കാനും രോഗങ്ങള്‍ അകറ്റാനും ഈ നാട്ടറിവ്

നാട്ടു വൈദ്യങ്ങളിലും ആയുര്‍വേദ കൂട്ടുകളിലും അതീവ പ്രാധാന്യമുള്ള കരിം ജീരകം ശരീരഭാരം കുറക്കാന്‍ സഹായിക്കും. സുഗന്ധവ്യഞ്ജനങ്ങളില്‍പ്പെട്ട ഈ ഔഷധം രോഗങ്ങളെ അകറ്റുന്നതിലും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ്. ആയുര്‍വേദത്തില്‍ മാത്രമല്ല, അലോപ്പതി മരുന്നുകളിലും ഉപയോഗിച്ച് വരുന്ന കരിം ജീരകത്തിന് ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രാധാന്യം ഏറെയാണ്.

ഇതിലടങ്ങിയ ഫൈബര്‍ അമിത ആഹാരം കഴിക്കുന്നതില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കുന്നു. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ 5 കരിം ജീരക വിത്തുകള്‍ ചതച്ചിട്ട് അല്പം നാരങ്ങാ നീരും ചേര്‍ത്ത് രണ്ടാഴ്ച പതിവാക്കിയാല്‍ ശരീര ഭാരം കുറക്കാം. വിത്തുകള്‍ക്ക് പകരം കരിം ജീരക ഓയിലും ഉപയോഗിക്കാം. ദിവസേന 5 വിത്തുകളില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക.

വണ്ണം കുറക്കുന്നത് കൂടാതെ ആസ്മ, ഹൃദ്രോഗങ്ങള്‍, പ്രമേഹം, ശരീരത്തേയും മുഖത്തെയും ചുളിവുകള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കരിം ജീരകം ഒരു ഉത്തമ പ്രതിവിധിയായി ഉപയോഗിച്ച് തുടങ്ങാം. ഓര്‍മ്മ ശക്തി വീണ്ടെടുക്കാനും ഈ അത്ഭുത ഔഷധത്തിന് കഴിവുണ്ട്. ദൈനംദിന ജീവിതത്തില്‍ നേരിടുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വലിയൊരളവില്‍ പരിഹാരമാണ് കരിം ജീരകം.

ഡികെ

Share this news

Leave a Reply

%d bloggers like this: