വട്ടിയൂര്‍ക്കാവിലെ നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് ആയ കാവല്ലൂര്‍ മധു (65) കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വട്ടിയൂര്‍ക്കാവിന് സമീപം കാവല്ലൂര്‍ സ്വദേശിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു.

മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. നാളെ രാവിലെ കെപിസിസി ഓഫീസായ ഇന്ദിര ഭവനില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്തും. മധുവിന്റെ മരണത്തെ തുടര്‍ന്ന് മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. സംസ്‌കാരത്തിന് ശേഷം പ്രചാരണം തുടരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: