വട്ടവടയിലെ സൂര്യന്‍ (അശ്വതി പ്ലാക്കല്‍)

ജൂലൈ ഒന്ന് രണ്ടായിരത്തി പതിനെട്ടിലെ കറുത്ത ദിനമായി മാറിക്കഴിഞ്ഞിരിക്കുന്നു .അട്ടകളോടും പ്രതികൂല കാലാവസ്ഥകളോടും മെല്ലിട്ടു ഒരു കുടുംബത്തിന്റെ അത്താണിയാകാന്‍ സ്വപ്നം നെയ്തവന്‍ വര്‍ഗ്ഗീയതയുടെ കത്തിമുനയില്‍ പിടഞ്ഞു മരിച്ച് വീണ ദിവസമാണെന്ന് .ദാരിദ്ര്യം എന്നതു കേട്ടു കേള്‍വി പോലുമില്ലാത്ത കാലത്താണു അര ചാണ്‍ വയറ്റില്‍ പട്ടിണിയും മനസ്സില്‍ നിറയെ പ്രതീക്ഷയുമായി കേരളത്തിന്റെ സ്വന്തം മകന്‍ കലാലയ രാജാവിന്റെ മുറ്റത്തെത്തിയിരുന്നതു ഒരു നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണു വര്‍ഗ്ഗീയ നരാധമന്മാരുടെ കത്തിമുനയില്‍ ഹ്രുദയം പിളര്‍ന്നു മരിച്ചതു .ആ ഒറ്റക്കുത്തില്‍ മുറിവേറ്റ എത്രയെത്ര അമ്മമാരാണു ഇന്നു കേരളത്തില്‍ ….എത്ര വീടുകള്‍കാണു അവന്‍ പ്രിയപ്പെട്ടവനായതു .സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ച എല്ലാ ചിത്രങ്ങളിലും നിറഞ്ഞ ചിരിയോടെ മാത്രം പ്രത്യക്ഷപ്പെട്ട അവന്റെ ജീവന്റെ വിലയ്ക്കു ഏതു വിശുദ്ധ പുസ്തകത്തിന്റെ വരികള്‍ കൂട്ടു പിടിച്ചാണു അക്രമ രാഷ്ട്രീയ വക്താക്കള്‍ മറുപടി പറയുക കലാലരാഷ്ട്രിയ നിരോധനത്തിലൂടെ ഇതിനൊരു തടയിടല്‍ സാധ്യമല്ല .നാളത്തെ ഭരണചക്രം തിരിക്കേണ്ട യുവതലമുറ രാഷ്ട്രീയത്തില്‍ നിന്നു അകന്നു പോകുന്നതും ആശാസ്യമല്ല..

രാഷ്ട്രീയ അവിശുദ്ധ കൂട്ടു കെട്ടുകള്‍ ഇല്ലാതാകട്ടെ ഇനിയൊരമ്മയും കണ്ണു നീരിനാല്‍ ഒരു പ്രതീക്ഷയും മുക്കികളയാതിരിക്കട്ടെ .ഇനിയൊരു സുഹ്രുത്തും തൊട്ടടുത്ത മുറിയില്‍ സുഹ്രത്തു സുഖമായിരിക്കുന്നു എന്ന വലിയൊരു നുണയില്‍ സുഖം പ്രാപിക്കാതിരിക്കട്ടെ .അഭിമന്യുവിന്റെ പ്രതീക്ഷ പോലെ ആ ഗ്രാമത്തില്‍ ഒരു വായനശാല ഉയരുന്നു ഏക പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബമുണ്ടു നമുക്കെല്ലാവര്‍ക്കും ഒരു കൈ സഹായിക്കാം .മനുഷ്യ സ്‌നേഹത്തിനു സ്വന്തം ജീവന്‍ കൊടുത്ത കുടുംബത്തിനു കൈത്താങ്ങാവാം

Share this news

Leave a Reply

%d bloggers like this: