വടക്കന്‍ ഡബ്ലിനില്‍ ജലക്ഷാമം രൂക്ഷം : മൂന്നാം ലോക രാജ്യങ്ങളില്‍ പോലും ഇത്തരം അവസ്ഥ ഇല്ലെന്ന് ഡബ്ലിന്‍ നിവാസികള്‍

ഡബ്ലിന്‍ : വടക്കന്‍ ഡബ്ലിനിലെ തീരദേശ നഗരമായ സ്‌കേറിയില്‍ ജലക്ഷാമം രൂക്ഷം. തോമസ്ടൗണ്‍ റിസര്‍വോയറില്‍ ജലനിരപ്പ് കുറഞ്ഞതോടെ ജലവിതരണത്തില്‍ വാട്ടര്‍ അതോറിറ്റി കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വടക്കന്‍ ഡബ്ലിന്‍ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി.

ദിവസേന രാവിലെ 7 മുതല്‍ 10 വരെയുള്ള സമയങ്ങളില്‍ വാട്ടര്‍ ടാങ്കുകളില്‍ ഐറിഷ് വാട്ടര്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വെള്ളം ലഭിക്കുന്നിലെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. പലരും കുപ്പി വെള്ളത്തെ ആശ്രയിച്ചു തുടങ്ങി. ഇതോടെ വെള്ളത്തിന് വേണ്ടി മാത്രം മാസത്തില്‍ നല്ലൊരു തുക ചെലവിടേണ്ടി വരുന്നതായി വടക്കന്‍ ഡബ്‌ളിന്‍കാര്‍ പറയുന്നു.

വേനല്‍ കടുത്തതോടെ ഡബ്ലിനില്‍ ശുദ്ധ ജല ലഭ്യത കുറഞ്ഞു വരികയാണ്. മാര്‍ച്ച് മാസം മുതല്‍ കണക്കാക്കിയാല്‍ 20 തവണയെങ്കിലും എവിടുത്തുകാര്‍ക്ക് വെള്ളം മുടങ്ങിയിട്ടുണ്ട്. ദിവസേന കുറഞ്ഞ അളവിലെങ്കിലും ജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി ശ്രെദ്ധ ചെലുത്തണമെന്നും എവിടെ താമസിക്കുന്നവര്‍ ആവശ്യപെടുന്നു. ഹാമില്‍ട്ടണ്‍ ഹില്‍, സിറ്റി പാര്‍ക്ക്, ന്യൂടൗണ്‍ പാര്‍ക്ക് തുടങ്ങി വടക്കന്‍ ഡബ്ലിനിലെ 15 ഓളം പ്രദേശങ്ങളില്‍ ജല നിയന്ത്രണം തുടരുകയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: