വടക്കന്‍ അയര്‍ലണ്ടിലെ അബോര്‍ഷന്‍ സ്വാതന്ത്ര്യം; സുപ്രധാന വിധിന്യായവുമായി യു.കെ സുപ്രീം കോടതി

ബെല്‍ഫാസ്റ്റ് : വടക്കന്‍ അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര വിഷയത്തില്‍ യു.കെ സുപ്രീം കോടതിയുടെ ഇടപെടല്‍ വന്‍ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. നിലവിലെ നിയമ വ്യവസ്ഥ മനുഷ്യാവകാശങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയ കോടതി ഈ പ്രശനങ്ങള്‍ ഉന്നയിച്ച് ബെല്‍ഫാസ്റ്റിലെ മനുഷ്യാവകാശ സംഘടനകള്‍ നല്‍കിയ പരാതിയില്‍ അഭിപ്രായം അറിയിക്കുകയായിരുന്നു.

കോടതി അഭിപ്രായം വ്യക്തമാക്കിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അതാതു സര്‍ക്കാരുകള്‍ ആണെന്നുംകോടതി വ്യക്തമാക്കി. അയര്‍ലാന്‍ഡ്, യു.കെ, എന്നിവടങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദനീയമാണെങ്കില്‍ എന്തുകൊണ്ട് വടക്കന്‍ അയര്‍ലണ്ടിലും ഇത് പാടില്ല എന്ന് കോടതി ചോദിക്കുകയായിരുന്നു. എന്നാല്‍ അമ്മക്കും, ഗര്‍ഭസ്ഥ ശിശുവിനും ജീവന്‍ നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയുന്ന നിയമം വടക്കന്‍ അയര്‍ലണ്ടില്‍ ഉണ്ടെന്നും കോടതി നിരീക്ഷണം നടത്തി.

കോടതി വിധി വന്ന പശ്ചാത്തലത്തില്‍ വടക്കന്‍ ഭരണകൂടം ഇക്കാര്യത്തില്‍ അടിയന്തര ചര്‍ച്ചകള്‍ ആരംഭിച്ചു. ആര്‍ലെന്‍ ഫോസ്റ്ററിന്റെ ഡി.യു.പി സര്‍ക്കാരിലെ ഒരു കൂട്ടം അംഗങ്ങള്‍ സ്വതന്ത്ര അബോര്‍ഷന്‍ നിയമത്തെ എതിര്‍ക്കുന്നവരാണ്. പുറത്ത് ഇതിനു വേണ്ടിയുള്ള സമരങ്ങള്‍ ഒരു വശത്ത് അരങ്ങേറുന്നു. ഇതോടൊപ്പം സ്വവര്‍ഗ വിവാഹങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള പ്രക്ഷോഭങ്ങളും ബെല്‍ഫാസ്റ്റില്‍ ആരംഭിച്ചു. അബോര്‍ഷന്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഭരണ കൂടത്തിന് വിട്ട യു.കെ പരമോന്നത കോടതി ഉത്തരവ് വടക്കന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: