വംശീയ വിദ്വേഷം തടയാന്‍ ഫലപ്രദമായ നിയമം വേണം

ഡബ്ലിന്‍ : വംശ, വര്‍ഗ, ജാതി വിദ്വേഷത്തിന്റെ പേരില്‍ വ്യക്തികള്‍ ആക്രമിക്കപ്പെടുന്നത് തടയാന്‍ ശക്തമായ നിയമ പരിരക്ഷ ആവശ്യപ്പെട്ട് ദേശീയ സ്റ്റിറിങ് ഗ്രുപ്പ് എഗനിസ്റ്റ് ഹെയ്റ്റ് രംഗത്തെത്തി. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി അയര്‍ലണ്ടില്‍ മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണമില്ലാത്തത്. ന്യൂനപക്ഷ വിഭാഗങ്ങള്‍, ട്രാവലര്‍ കമ്യൂണിറ്റി, ഭിന്നശേഷിക്കാര്‍, തുടങ്ങി പതിനെട്ട് ഗ്രുപ്പുകളാണ് വര്‍ഗീയ വിദ്വേഷത്തിനെതിരെ നിയമം വേണമെന്ന് ആവശ്യം ഉന്നയിക്കുന്നത്.

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങി ഈ പ്രശ്‌നത്തിന് പരിഹാരം തേടണമെന്നാണ് ഇവരുടെ ആവശ്യം. ലീമെറിക് യൂണിവേഴ്സിറ്റിയിലെ ഹെയ്റ്റ് ആന്‍ഡ് ഹോസ്റ്റിലിറ്റി റിസര്‍ച്ച് ഗ്രുപ്പ് പ്രൊഫസര്‍ അമാന്‍ഡയുടെ അഭിപ്രായത്തില്‍ ഐറിഷ് രാഷ്ട്രീയ നേതൃത്വം ഇത്തരം നിയമ നിര്‍മ്മാണത്തില്‍ ഏറെ ദുരം മുന്നോട്ട് പോകുവാനുണ്ട്. ഫിയാന ഫെയ്ല്‍ ഹെയ്റ്റ് ക്രൈം നിയമത്തിന്റെ സാധ്യതകള്‍ പരിശോധിച്ചെങ്കിലും അതുമായി മുന്നോട്ട് പോയിരുന്നില്ല. ഗാര്‍ഡയുടെ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും ഒന്ന് വീതം വംശീയ വിദ്വേഷ ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.

Share this news

Leave a Reply

%d bloggers like this: