വംശീയാധിക്ഷേപം; കറുത്ത വര്‍ഗക്കാരിയായ വൃദ്ധയെ വിമാനത്തില്‍ സീറ്റ് മാറ്റി ഇരുത്തി; റയാനെയറിനെതിരെ പ്രധിഷേധം പുകയുന്നു

ലണ്ടനിലേക്കുള്ള 22എഫ് റയാനെയര്‍ വിമാനത്തില്‍ നടന്ന ഒരു സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും യാത്രക്കാര്‍ക്ക് മാറിയിട്ടില്ല. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന ഏതൊരു മനുഷ്യനെയും അങ്ങേയറ്റം നാണിപ്പിക്കുന്ന സംഭവമാണ് വിമാനത്തിനകത്ത് നടന്നത്. 77 വയസ്സുകാരിയും രോഗിയുമായ ഒരു കറുത്ത വര്‍ഗക്കാരിക്ക് നേരെ വെളുത്ത വര്‍ഗക്കാരന്‍ നടത്തിയ വംശീയാധിക്ഷേപം സകല പരിധിക്കും അപ്പുറത്തായിരുന്നു.

വിമാനം പുറപ്പെടാന്‍ തുടങ്ങവേ സഹയാത്രക്കാരിയെ മധ്യവയസ്‌കനായ ഒരാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയായിരുന്നു. ‘നീ ഐന്റ സീറ്റിനടുത്താണോ ഇരിക്കുന്നത്..! ഇറങ്ങി പോകൂ..’ എന്ന് പറഞ്ഞ് ഒച്ചവെക്കുകയും സ്ത്രീയെ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കേട്ട സ്ത്രീയുടെ മകള്‍ അടുത്തേക്ക് വന്നു. ‘നിങ്ങളെന്താണ് ചെയ്യുന്നത്.. ഐന്റ മാതാവാണിത്.. അവര്‍ രോഗിയാണ്… ഇങ്ങനെ ഒച്ചയെടുത്ത് സംസാരിക്കരുത്.. -മകള്‍ പറഞ്ഞു. എന്നാല്‍ അത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് മകളോടും മോശമായാണ് അയാള്‍ പെരുമാറിയത്.

ഡേവിഡ് ലോറന്‍സ് എന്നയാള്‍ സംഭവം കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇത് ലോകം അറിയുന്നത്. യൂട്യൂബിലും ട്വിറ്ററിലും വീഡിയോ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു.

”ഈ സീറ്റില്‍ വേറെ ആരെങ്കിലും ഇരിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്”. കറുത്തവര്‍ഗക്കാരിക്കും അയാള്‍ക്കും നടുവിലുള്ള സീറ്റ് ചൂണ്ടി അയാള്‍ പറഞ്ഞു. ‘നീ ഐന്റ കൂടെ ഇരിക്കരുത്’… ഇവിടെ നിന്നും മാറിയിരുന്നില്ലെങ്കില്‍ ഞാന്‍ തന്നെ തൂക്കിയെടുത്ത് അപ്പുറത്തിരുത്തും. ഇത് കേട്ട് പ്രതികരിച്ച സ്ത്രീയെ വീണ്ടും വംശീയമായി ആക്രമിച്ചു. വ്യത്തികെട്ടവള്‍, തടിച്ചി, രോഗി, തന്തയില്ലാത്തവള്‍ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം.

ജമൈക്കയില്‍ നിന്നും 1960ല്‍ ബ്രിട്ടനിലേക്ക് കുടിയേറിയ സ്ത്രീ ഭര്‍ത്താവിന്റെ ചരമവാര്‍ഷിക ദിനം ആചരിച്ചതിന് ശേഷം അവധികഴിഞ്ഞ് മടങ്ങവേയായിരുന്നു ദയനീയ അനുഭവം നേരിട്ടത്.

സംഭവം നടക്കുേമ്പാള്‍, ഇരുവര്‍ക്കും പിറകിലായി ഇരുന്ന ഒരു യുവാവ് മാത്രമാണ് പ്രതികരിച്ചത്. സ്ത്രീയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന യാത്രക്കാരനെ തടഞ്ഞ യുവാവ് അയാളോട് വായടക്കാന്‍ ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം. വിമാനത്തിനകത്തുള്ളവരില്‍ ഭൂരിഭാഗവും സ്ത്രീ നേരിട്ട ക്രൂരമായ വംശീയ അധിക്ഷേപം കേട്ടിരിക്കുകയല്ലാതെ പ്രതികരിച്ചില്ലെന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധത്തിനിടയാക്കി.

വിമാനത്തിനകത്തുള്ള ഉദ്യോഗസ്ഥന്‍ സംഭസ്ഥലത്തെത്തിയെങ്കിലും വെള്ളക്കാരനെ പുറത്താക്കുന്നതിന് പകരം സ്ത്രീയോട് മാറിയിരിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ദൃശ്യം പകര്‍ത്തിയ ലോറന്‍സ് പറഞ്ഞു. അധിക്ഷേപത്തില്‍ സഹികെട്ട് അവസാനം സ്ത്രീ മാറിയിരിക്കുന്നത് ഞെട്ടലോടെയാണ് കണ്ടതെന്നും ലോറന്‍സ് വിദേശമാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: