ലോഹത്തിന്റെ മാസ് ടീസര്‍ പുറത്തിറങ്ങി

ലോഹത്തിന്റെ മാസ് ടീസര്‍ പുറത്തിറങ്ങി
മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലോഹത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കുറച്ച് ഇടവേളയ്ക്ക് ശേഷം രഞ്ജിത് ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ലോഹം.

അന്നയും റസൂലിലുടെയും പ്രേക്ഷക ഹൃദയത്തില്‍ കയറിപറ്റിയ ആന്‍ഡ്രിയ ജെര്‍മിയയാണ് ചിത്രത്തിലെ നായിക. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ് കുമാറാണ് ലോഹത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണം റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: