ലോറെന്‍സോ നാളെ വൈകുന്നേരത്തോടെ ഐറിഷ് തീരം തൊടും: ഗാല്‍വെ,കെറി,ക്ലെയര്‍, മായോ,സ്ലിഗൊ കൗണ്ടികള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം

ഡബ്ലിന്‍ : ലോറെന്‍സോ കൊടുംകാറ്റ് ഐറിഷ് തീരത്ത് ആഞ്ഞടിക്കുമെന്ന് ഉറപ്പായി. നാളെ ഉച്ചതിരിഞ്ഞു ആയിരിക്കും അയര്‍ലണ്ടിലേക്ക് പ്രവേശിക്കുക. രാജ്യത്ത് എമെര്‍ജന്‍സി കോ ഓര്‍ഡിന്‍ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ആരംഭിച്ചു. ഇന്ന് 10.30 ന് ചേരുന്ന അടിയന്തര കാലാവസ്ഥ മീറ്റിംഗിന് ശേഷം മുന്നറിയിപ്പ് പ്രഖ്യാപിക്കും. ഗാല്‍വെ, കെറി, ക്ലെയര്‍, മായോ, സ്ലിഗൊ കൗണ്ടികള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടുംകാറ്റ് ആഞ്ഞു വീശിയേക്കാവുന്ന കൗണ്ടികളില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കി.

ഏകദേശം മണിക്കൂറില്‍ 150 മുതല്‍ 200 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത എന്നാണ് നിഗമനം. അയര്‍ലണ്ടില്‍ തീരത്തോട് അടുക്കുമ്പോഴേക്കും കാറ്റ് അതിശക്തമാകുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. കൊടും വിനാശകാരിയായ കാറ്റ് മറ്റു ദിശകളിലേക്ക് മാറാനുള്ള സാഹചര്യങ്ങളും നിരീക്ഷിച്ചുവരികയാണ്. യു എസ് നാഷണല്‍ ഹരികെയിന്‍ സെന്റര്‍, യു കെ മെറ്റ് ഓഫീസ്, മെറ്റ് ഏറാന്‍ ഉദ്യോഗസ്ഥരും കൈക്കൊള്ളേണ്ട സത്വര നടപടികളെക്കുറിച്ച് ഇന്ന് തന്നെ നിര്‍ദേശം നല്‍കും. രാജ്യത്ത് ദുരന്ത നിവാരണസേനയെയും തയ്യാറാക്കിയിട്ടുണ്ട്. ലോറെന്‍സോ തീരപ്രദേശങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ അയര്‍ലണ്ടില്‍ പല സ്ഥലങ്ങളിലും ശക്തമായ കാറ്റിന്റെ സ്വാധീനമുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റും, ശക്തമായ മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തീരദേശങ്ങളില്‍ ഉള്ളവര്‍രെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികളും ഇന്ന് പ്രഖ്യാപിക്കും. കടല്‍ തിരകള്‍ മീറ്ററുകളോളം ഉയരത്തില്‍ ആഞ്ഞടിച്ചേക്കുമെന്നും അറിയിപ്പുണ്ട്. തീരത്തോട് ചേര്‍ന്നുള്ള പല റോഡുകളായും നാളെ അടച്ചിടും. ആളുകള്‍ സുരക്ഷിതമായ ഇടങ്ങളില്‍ ആണെന് ഉറപ്പുവരുത്താനും കൗണ്‌സിലുകള്‍ക്കു അതികം വൈകാതെ തന്നെ നിര്‍ദേശങ്ങള്‍ നല്‍കും. ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം, ഗാര്‍ഡ, ആംബുലന്‍സ് സൗകര്യങ്ങള്‍ എല്ലാം ഒരുക്കിവെയ്ക്കാന്‍ അതാതു വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇന്നത്തെ കാലാവസ്ഥ വിദഗ്ധരുടെ മീറ്റിംഗിന് ശേഷം പുറത്തുവരും.

Share this news

Leave a Reply

%d bloggers like this: