ലോക കേരള സഭയില്‍ ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരള സഭയില്‍ അയര്‍ലണ്ടില്‍ നിന്ന് ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു. ലോകത്തിന്റെ വിവിധ മേഖലകളില്‍ താമസിക്കുന്ന മലയാളികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും എം എല്‍ എ മാരും എംപിമാരും മന്ത്രിമാരും ഉള്‍പ്പെട്ടതാണ് പ്രഥമ ലോക കേരള സഭ. അവരില്‍ സ്‌പോണ്‍സറുടെ പേരിനു താഴെ സ്വന്തം പേര് എഴുതാന്‍ കഴിയുന്ന വ്യവസായി ആയ യൂസഫലി, ഗള്‍ഫിലെ പലചരക്കു കടയില്‍ ജോലി ചെയ്യുന്നു കുഞ്ഞഹമ്മദ്, ഡോക്റ്റര്‍ എം എസ് വല്യത്താന്‍, ആട് ജീവിതത്തിലെ കഥാനായകന്‍ നജീബ്,അതിന്റെ എഴുത്തുകാരന്‍ ബെന്യമിന്‍, ടേക്ക് ഓഫ് സിനിമക്ക് പ്രചോദനം ആയ മെറീന, സ്ത്രീ പോരാട്ടത്തിന്റെ ഉന്നത മാതൃക ആയിരുന്ന നിലമ്പൂര്‍ ആയിഷ, റോമില്‍ നിന്നും കെനിയയില്‍ നിന്നും വന്ന കന്യാസ്ത്രീകള്‍ കാനഡയില്‍ നിന്ന് പങ്കെടുത്ത ഒരു പുരോഹിതന്‍, സാമൂഹിക പ്രവര്‍ത്തക ആയ സുനിത കൃഷ്ണന്‍, ചലച്ചിത്ര നടി രേവതി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ആണ് പങ്കെടുത്തത്. ഒരു ഇന്‍വെസ്റ്റ് പ്രോജക്റ്റുകള്‍ അവതരിപ്പിക്കുന്ന മീറ്റ് ആയിട്ടല്ല പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക സാമ്പത്തീക വിഷയങ്ങളില്‍ സര്‍ക്കാരുമായി ഉള്ള ബന്ധം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആണ് കേരള സര്‍ക്കാര്‍ ലോകം കേരള സഭ സംഘടിപ്പിച്ചത്.ഇത്തരം ഒരു സഭ ലോക ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് എന്നും ലോകത്തിനാകെ മാതൃക എന്നും ആണ് യു എന്‍ ഡിസാസ്റ്റര്‍ മാനേജുമെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ലോകമെങ്ങും ജോലി സംബന്ധം ആയി സഞ്ചരിക്കുകയും ചെയ്ത മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടത്.പ്രവാസികള്‍ക്ക് അവരുടെ ആവലാതികളും നിര്‍ദേശങ്ങളും ജനപ്രതിനിധികളുടെ മുന്നില്‍ വിശദമായി അവതരിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ആയിരുന്നു സഭയിലെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നത്. ഉത്ഘാട സമ്മേളനത്തിന് ശേഷം വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് തിരിഞ്ഞായിരുന്നു ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നത്. അയര്‍ലണ്ടില്‍ നിന്ന് പങ്കെടുത്ത അഭിലാഷിനു ഇതിലെ അമേരിക്കന്‍ യൂറോപ്പ്, വിനോദ സഞ്ചാരം, മടങ്ങി വരുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ സെക്ഷനുകളില്‍ പങ്കെടുത്തു സംസാരിക്കാന്‍ അവസരം കിട്ടി. ചര്‍ച്ചകളില്‍ പങ്കെടുത്തത് കൂടാതെ നഴ്‌സിംഗ്, സ്റ്റുഡന്റസ് ഏജന്റുമാരുടെ ചതികള്‍, അയര്‍ലണ്ടില്‍ നിന്ന് നേരിട്ടു കേരളത്തിലേക്ക് വിമാന സര്‍വീസ്, കേരളത്തിലെ വെസ്റ്റ് മാനേജുമെന്റ്, മാതാപിതാക്കളുടെ വിസ കാലാവധി അവരെ കേരളത്തില്‍ സംരക്ഷിക്കുവാന്‍ ഉള്ള പ്രശനങ്ങള്‍ വിദേശങ്ങളില്‍ കേരള ടൂറിസം പ്രചരിപ്പിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍, ട്രാഫിക് അപകടങ്ങള്‍ കുറക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍, ആധാര്‍ കാര്‍ഡിലും വിവിധ സര്‍ട്ടിഫിക്കറ്റുകളും തിരുത്തലുകള്‍ വരുത്തുന്നതിന് നേരിടേണ്ടി വരുന്ന പ്രശനങ്ങളും തുടങ്ങി വിവിധ വിഷയങ്ങളില്‍ വിശദമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സഭക്ക് മുന്നാകെ എഴുതി സമര്‍പ്പിക്കുകയും ചെയ്തു.പരാതികളും നിര്‍ദ്ദേശങ്ങളും ഗൗരവമായി പരിഗണിച്ച സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ഏജന്റുമാരുടെ ചൂഷണം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, നാട്ടില്‍ തുടങ്ങുന്ന പദ്ധതികള്‍ക്കായി ഉദാരമായി ലഭിക്കാന്‍ വേണ്ടി കേരള ബാങ്ക് ഈ വര്‍ഷം തന്നെ തുടങ്ങും, പ്രവാസികള്‍ക്കായി സര്‍ക്കാരും പ്രവാസിയും തുല്യമായി പണം മുടക്കി ഉള്ള പെന്‍ഷന്‍ സ്‌കീം, പ്രവാസികളുടെ പ്രായം ആയ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി ഉള്ള പദ്ധതികള്‍ തുടങ്ങിയവ അതില്‍ ഉള്‍പെടും. സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങളും പരാതികളും പരിശോദിച്ചു കൂടുതല്‍ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മാതൃകയില്‍ പുതിയ സെക്രട്ടറിയേറ്റ് രൂപീകരിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ ആയി ഏഴു സബ് കമ്മറ്റികളും രൂപീകരിക്കും എന്നും സര്‍ക്കാര്‍ അറിയിച്ചു. സഭക്ക് മുമ്പാകെ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

 

Share this news

Leave a Reply

%d bloggers like this: