ലോക കുടുംബ സമ്മേളനം അയര്‍ലണ്ടില്‍. മാര്‍പ്പാപ്പ പങ്കെടുക്കും.

ഡബ്ലിന്‍ :അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കുന്ന ലോക കുടുംബ സമ്മേളത്തിലേക്ക് ലോകമെങ്ങുമുള്ള കുടുംബങ്ങളെ ക്ഷണിച്ചുകൊണ്ട് ഡബ്ലിന്‍ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും പപ്പയുടെ സന്ദര്‍ശനമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ അയര്‍ലന്‍ഡ് അംബാസിഡര്‍ എമ്മ മാഡിഗന്‍ അഭിപ്രായപ്പെട്ടു. കാരണം 40 വര്ഷങ്ങള്ക്കു ശേഷമാണ് ഒരു പാപ്പാ അയര്‌ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യാണു അവസാനമായി അയര്‍ലണ്ട് സന്ദര്‍ശിച്ചത്. അന്ന് ഡബ്ലിന്‍ ഫീനിക്‌സ് പാര്‍ക്കില്‍ 10ലക്ഷം പേരാണ് പപ്പയ്ക്ക് സ്വാഗതമേകാന്‍ എത്തിയത്. അതായത് അന്നത്തെ ജനസംഖ്യ യുടെ നാലിലൊന്നു പേര്‍.

ദ ഗോസ്പല്‍ ഓഫ് ഫാമിലി, ജോയ് ഫോര്‍ ദി വേള്‍ഡ് എന്നതാണ് സമ്മേളത്തിന്റെ വിഷയം. ഒന്‍പതാമത് കുടുംബ സമ്മേളമാണിത്. 2015 ല്‍ ഫിലാഡല്‍ഫിയ യില്‍ വച്ചായിരുന്നു എട്ടാമത് സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20000 പേര്‍ അന്ന് സമ്മേളിച്ചിരുന്നു. എട്ടു ലക്ഷം വിശ്വാസികള്‍ അന്ന് പാപ്പയുടെ ദിവ്യ ബലിയില്‍ പങ്കെ ടുത്തിരുന്നു. ലോക കുടുംബ സമ്മേളത്തിനായ് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്

റിപ്പോര്‍ട്ട് :രാജു കുന്നക്കാട്ട്.

Share this news

Leave a Reply

%d bloggers like this: