ലോക കുടുംബ സംഗമത്തോടനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേത്രത്വത്തില്‍ Rexband ന്റെ ‘Joy of Love Concert’ ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലും ലോക കുടുബ സംഗമത്തിന്റെ ആഘോഷങ്ങള്‍ Joy of Love Concert ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച നടത്തപ്പെടും. പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ചിട്ടുള്ള ”ജീസസ് യൂത്ത്” അല്‍മായ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള റെക്സ് ബാന്‍ഡിനൊപ്പമാണ് ആഘോഷിക്കുന്നത്. ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോള്‍ അരീനയില്‍ വച്ചാണ് റെക്‌സ് ബാന്‍ഡ് കണ്‍സെര്‍ട്.

ആധ്യാത്മിക ചൈതന്യവും ത്രസിപ്പിക്കുന്ന സംഗീതവും ഉള്‍പ്പെടുന്ന ബാന്‍ഡില്‍ ഗായകരും,നര്‍ത്തകരും ഉപകരണ സംഗീതജ്ഞരുമായി കേരളത്തിലെ അറിയപ്പെടുന്ന പതിനഞ്ചോളം കലാകാരന്‍മാര്‍ അണിനിരക്കും. സ്നേഹ സങ്കീര്‍ത്തനം പോലെ ഉയരുന്ന പ്രാര്‍ഥനാ മന്ത്രങ്ങളും സ്തുതി ഗീതങ്ങളും ആത്മാവിനെ സ്പര്‍ശിക്കുന്ന മനോഹര വേളയാകും ഡബ്ലിനിലെ റെക്സ് ബാന്‍ഡ് ഷോ.

ഈ ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന പാസ്സുകള്‍ക്കുമായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വിവിധ മാസ്സ് സെന്റര് ഭാരവാഹികളുമായി ബന്ധപെടുക.

 

Share this news

Leave a Reply

%d bloggers like this: