ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നമ്മുടെ ചിഹ്നം കുരിശ്: ആദര്‍ശ ശുദ്ധിയോടെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുരിശാണ് തങ്ങളുടെ ചിഹ്നമെന്ന് ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം. ആദര്‍ശ ശുദ്ധിയോടെ വോട്ട് ചെയ്യണമെന്നും സൂസെപാക്യം സഭാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഈസ്റ്ററിന് മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

ചിഹ്നങ്ങള്‍ കാണുമ്പോള്‍ അത് സൂചിപ്പിച്ച പാര്‍ട്ടികള്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മ വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ ചിഹ്നങ്ങളും നമ്മുടെ ചിഹ്നം എന്നാണ് പറയുന്നത്. എന്നാല്‍ നമ്മുടെ ചിഹ്നം കുരിശ് ആണ്. അദ്ദേഹം പറഞ്ഞു. സഭാഗംങ്ങളുടെ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്ന് നേരത്തെ സൂസെപാക്യം നേരത്തെ അറിയിച്ചിരുന്നു. സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുകൂല നിലപാടില്ലെന്നും എല്ലാവരിലെയും നന്മ മാത്രം കാണുന്നുവെന്നും സൂസെപാക്യം വ്യക്തമാക്കി.

തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലകളിലുള്‍പ്പെടെ നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ സഭ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതാവണം തെരഞ്ഞെടുപ്പെന്നും ആരയും അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയത വളര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് രൂപതാദ്ധ്യഷന്‍ വ്യക്തമാക്കി അതെ സമയം ഓഖി ദുരന്തത്തിലുള്‍പ്പെടെ തിരദേശ മേഖലക്കു ലഭിക്കേണ്ട സഹായങ്ങള്‍ പൂര്‍ണമായില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

അസത്യത്തില്‍ നിന്ന് സത്യത്തിലേക്കും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും രാജ്യത്തെ നയിക്കേണ്ടതുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍മ്മിപ്പിക്കാനുള്ളതെന്നും സൂസെപാക്യം പറഞ്ഞു. എല്ലാ പാര്‍ട്ടികളോടും സഭക്ക് സമദൂരമാണെന്നും സൂസെപാക്യം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: