ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം; കേരളം ചൊവ്വാഴ്ച പോളിങ്ങ് ബുത്തിലേക്ക്

17ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ പരസ്യപ്രചാരണങ്ങളുടെ കൊട്ടിക്കാലാശം ഇന്ന്. നിര്‍ണായകമായ അവസാന അവസാന തങ്ങള്‍ക്ക് അനുകൂമാക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളം, മുന്നണികളും. പരസ്യ പ്രാചരണത്തിന്റെ അവസാന നിമിഷങ്ങള്‍ റോഡ് ഷോ, ശക്തിപ്രകടനം എന്നിവയിവയിലൂടെ കൊഴുപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നാളെ പ്രമുഖരെ ഉള്‍പ്പെടെ പരമാവധി പേരെ നേരിട്ട് കണ്ടെ പരമാവധി വോട്ടുകള്‍ ഉറപ്പ് വരുത്താനുള്ള നീക്കമായിരിക്കും നടക്കുക.

സംസ്ഥാനത്ത് വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഇക്കുറി 2 കോടി 61 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. 1 കോടി 26 ലക്ഷം പേര്‍ പുരുഷമാരും ഒരു കോടി 34 ലക്ഷം പേര്‍ സ്ത്രീകളും 174 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. വോട്ടര്‍മാരില്‍ 288 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്.

വോട്ടെടുപ്പുകള്‍ക്കായി 24, 970 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും തയ്യാറാക്കും. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ടര്‍മാരും കൂടുതല്‍ പോളിംഗ് ബുത്തുകളും ഉള്ളത്.

അതേസമയം, 24, 970 പോളിംഗ് ബൂത്തുകളില്‍ 5,886 എണ്ണം പ്രശ്‌നബാധിതമായി കണക്കാക്കുന്നതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടം ലംഘിച്ചതിന്റെ പേരില്‍ സംസ്ഥാനമാകെ 15 ലക്ഷത്തോളം പോസ്റ്ററുകള്‍ കമ്മീഷന്‍ നീക്കി. പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം സംസ്ഥാനത്ത് അനധികൃതമായി കൈവശംവച്ച 31 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്തെ ഒരോ നിയമസഭാ മണ്ഡലങ്ങളിലെയും സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ വോട്ടെടുപ്പിന് 22 ന് രാവിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു കൈമാറും. വോട്ടിങ്ങ് യന്ത്രങ്ങളുമായി ഉച്ചയോടെ പോളിങ് ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ അന്നു തന്നെ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കും. 23 ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടിങ് സമയം.

Share this news

Leave a Reply

%d bloggers like this: