ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നിരക്ക് ഉയര്‍ത്താന്‍ അനുവദിക്കില്ല: ഡബ്ലിന്‍ സിറ്റി കൗണ്‍സിലേഴ്സ്

ഡബ്ലിന്‍: ഡബ്ലിന്‍ കൗണ്‍സിലില്‍ വസ്തു നികുതി ഉയര്‍ത്താന്‍ നടത്തിയ വോട്ടെടുപ്പില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും ഇതിനെതിരെ വോട്ട് ചെയ്തു. സിറ്റി കൗണ്‍സിലിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയ സിന്‍ ഫിന്‍ നികുതി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സിന്‍ ഫിനെ കൂടാതെ ഫിയാന ഫോള്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് എന്നീ കക്ഷികളും നഗരസഭാ മാനേജ്മെന്റ് തീരുമാനത്തെ എതിര്‍ത്തിരിക്കുകയാണ്.

നിലവില്‍ 15 ശതമാനം നികുതി ഇളവ് നല്‍കുന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അത് 10 ശതമാനമായി കുറയ്ക്കണമെന്ന തീരുമാനം എടുത്തിരുന്നു. എന്നാല്‍ അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ നികുതി ഉയര്‍ത്താന്‍ കൗണ്‍സിലിന് ആയില്ല. ടാക്‌സ് വര്‍ധിപ്പിക്കുന്നത് അപ്രന്റിക്‌സ്, ശുചീകരണ തൊഴിലാളികള്‍, തുടങ്ങിയ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി ആയിരുന്നു എന്ന് കൗണ്‍സില്‍ സി.ഇ.ഒ ഓവന്‍ കീഗന്‍ പറഞ്ഞു. അംഗങ്ങളുടെ നിസഹകരണത്തെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: