ലോകവിപണിയെ സ്വാധീനിക്കാന്‍ കഴിവുള്ള 50 വ്യക്തികളില്‍ 13-ാമനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

വാഷിംഗ്ടണ്‍: ലോക വിപണിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള 50 വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ബ്ലൂംബര്‍ഗ് തയ്യാറാക്കിയ ബ്ലൂംബര്‍ഗ് മാര്‍ക്കറ്റ് മോസ്റ്റ് ഇന്‍ഷല്‍വെന്‍ഷ്യല്‍ പട്ടികയിലാണ് മോഡി 13-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ജാനെറ്റ് യെല്ലന്‍ (ചെയര്‍പേഴ്‌സണ്‍, യുഎസ് ഫെഡറല്‍ റിസര്‍വ്), സീ ജിംഗ്പിങ് ( ചൈനീസ് പ്രസിഡന്റ്), ടിം കുക്ക് (ആപ്പിള്‍ സിഇഒ), ലാറി ഫിങ്ക് (ബ്ലാക്ക് റോക്ക് സഹസ്ഥാപകന്‍),വാരന്‍ ബഫറ്റ് (ബെര്‍ക്ക്‌ഷെയര്‍ ഹഥവെ സിഇഒ), ബാരക് ഒബാമ (യുഎസ് പ്രസിഡന്റ്), കാര്‍ള്‍ ഇഖാന്‍ (ഇഖാന്‍ എന്റര്‍െ്രെപസ് ചെയര്‍മാന്‍), ല്യോയ്ഡ് ബ്ലാങ്ക്‌ഫെയിന്‍ (ഗോള്‍ഡ്മാന്‍ സാച്ച്‌സ് സിഇഒ), എയ്‌ഞ്ചെലാ മെര്‍ക്കല്‍ (ജര്‍മന്‍ ചാന്‍സിലര്‍), റെയ്ഡ് ഹോഫ്മാന്‍ (ലിങ്ക്ഡിന്‍ സഹസ്ഥാപകന്‍), ജേമി ഡിമോന്‍ (ജെപി മോര്‍ഗന്‍ സിഇഒ), അബിഗെയില്‍ ജോണ്‍സണ്‍ (ഫിഡിലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് സിഇഒ), നരേന്ദ്ര മോഡി (ഇന്ത്യന്‍ പ്രധാനമന്ത്രി), മരിയോ ദ്രാഗി (യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ്), ജെഫ് ബെസോസ് (ആമസോണ്‍ സ്ഥാപകന്‍) എന്നിവരാണ് ലോകവിപണിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള ആളുകളുടെ പട്ടികയിലെ ആദ്യ 15 ല്‍ ഉള്‍പ്പെട്ടവര്‍. 31-ാം സ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും ഇടംനേടിയിട്ടുണ്ട്.

മോഡി അധികാരത്തില്‍ എത്തിയശേഷം ഇന്ത്യയില്‍ നിക്ഷേപസൗഹൃദ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ ഇത്തവണ ചൈനയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച കൈവരിക്കുമെന്നും ബ്ലൂംബര്‍ഗിന്റെ വിശദീകരണകുറിപ്പില്‍ പറയുന്നു. വേള്‍ഡ് എക്കണോമിക് ഫോറം കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഗ്ലോബല്‍ കോംപറ്റേറ്റീവ്‌നെസ് ഇന്‍ഡെക്‌സില്‍ ഇന്ത്യ 55ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി രേഖപ്പെടുത്തിയിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: