ലോകമാധ്യമങ്ങളില്‍ നിറഞ്ഞ് കലാം

 

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണം ലോകമാധ്യമങ്ങളിലും പ്രധാന വാര്‍ത്തയായി. ഇന്ത്യയുടെ ആണവ പദ്ധതികള്‍ക്ക് ഉണര്‍വേകിയ വ്യക്തിത്വമായിരുന്നു കലാമെന്നു ന്യൂയോര്‍ക്ക് ടൈംസ് അനുസ്മരണ ലേഖനത്തിലെഴുതി. ഇന്ത്യയുടെ വികസനത്തെ, വളര്‍ച്ചയെ സ്വപ്നം കണ്ട മാര്‍ഗദര്‍ശിയായിരുന്നു ഈ കുറിയ മനുഷ്യനെന്നാണു ലേഖനത്തില്‍ കലാമിനെ വിശേഷിപ്പിക്കുന്നത്.

അണുപരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്കിയതോടെ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലെത്തിക്കാന്‍ കലാമിനായി- വാഷിംഗ്ടണ്‍ പോസ്റ്റ് കുറിച്ചു. ദാരിദ്ര്യം നിറഞ്ഞ മുസ്‌ലീം കുടുംബത്തില്‍ ജനിച്ചു കഠിനാധ്വാനത്തിലൂടെ വളര്‍ന്ന കലാമിന്റെ സംഭാവനകള്‍ നിസ്തുലമാണ്- വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു. ലോകത്തിലെ പ്രധാന മാധ്യമങ്ങളിലെല്ലാം കലാമിനെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: