ലോകത്തെ നടുക്കിയ 9/11 ആക്രമണത്തിന് 17 വയസ്സ്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 17 വയസ്സ് തികയുന്നു.ലോകം മുഴുവന്‍ മിനിട്ടുകളോളം നിശ്ചലമായത് അന്നായിരുന്നു,ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം.അമേരിക്കയുടെ സ്വകാര്യ അഹങ്കാരമായിരുന്നു 412 മീറ്റര്‍ ഉയരമുള്ള 110 നിലകളുണ്ടായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍. 2001 സെപ്റ്റംബര്‍ 11ന് രാവിലെ 8:46നാണ് 110 നിലകളാണുണ്ടായിരുന്ന കെട്ടിടത്തിലേക്ക് അല്‍ഖ്വായ്ദ ഭീകരര്‍ വിമാനം ഇടിച്ചു കയറ്റി തകര്‍ത്തത്. ‘ഓപ്പറേഷന്‍ പെന്റ് ബോട്ടം’ എന്നായിരുന്നു ഈ ഭീകരാക്രമണത്തിന് നല്‍കിയിരുന്ന രഹസ്യപേര്. അല്‍ഖ്വയ്ദ ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത രണ്ടു യാത്രാവിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. രണ്ട് വ്യാപാരസമുച്ചയങ്ങള്‍ ഒരുമിച്ചാക്രമിച്ച് 3000ത്തിലധികം പേരുടെ ജീവനാണ് അന്ന് അല്‍ഖ്വയ്ദ തട്ടിയെടുത്തത്.

ലോകത്തിലെ പരമോന്നത ശക്തി എന്ന് വിശ്വസിച്ച അമേരിക്കയുടെ ഹൃദയത്തില്‍ അല്‍ഖ്വായ്ദ നടത്തിയ ഭീകരാക്രമണം അത്രയും ശക്തമായിരുന്നു. അമേരിക്ക വളര്‍ത്തി വിട്ട ഒസാമ ബിന്‍ ലാദന്‍ എന്ന തീവ്രവാദി, അല്‍ഖ്വായ്ദ എന്ന തീവ്രവാദ സംഘടനയിലൂടെ അമേരിക്കയുടെ നെഞ്ച് കീറി. അമേരിക്കന്‍ അഹങ്കാരമായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിലം പൊത്തി. പെന്റഗണിന്റെ ഒരു ഭാഗം കത്തിയമര്‍ന്നു. തീക്കട്ടയില്‍ ഉറുമ്പരിച്ചു. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ കഥ ഇങ്ങനെയായിരുന്നു.

ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖയ്ദയിലെ 19 അംഗങ്ങള്‍ നാല് അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ റാഞ്ചി. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനില്‍ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി. വേള്‍ഡ് ട്രേഡ് സെന്റര്‍ സൗത്ത് ടവര്‍ ആദ്യ ആക്രമണം നടന്ന് 17 മിനിട്ടുകള്‍ക്ക് ശേഷം 9:03 ന് വേള്‍ഡ് ട്രേഡ് സെന്റിന്റെ സൗത്ത് ടവറിന്റെ 60ാം നിലയിലേക്ക് മറ്റൊരു വിമാനവും ഇടിച്ചുകയറി. പെന്റഗണ്‍ അമേരിക്കയുടെ സൈനികാസ്ഥാനം. ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ഇടം. അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പെന്റഗണിലും ഒരു വിമാനം ഇടിച്ചിറങ്ങി. വൈറ്റ് ഹൗസ് തീവ്രാവദികള്‍ തട്ടിയെടുത്ത നാലാം വിമാനം വൈറ്റ് ഹൗസിനെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ യാത്രക്കാരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വിമാനം നിയന്ത്രണം വിട്ട് തകര്‍ന്ന് വീണു. ആക്രമണം അമേരിക്കയെ പിടിച്ചുലച്ചെങ്കിലും അവര്‍ തിരിച്ചുവന്നു. ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അവര്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും കയറിയിറങ്ങി. എണ്ണപ്പാടങ്ങള്‍ കയ്യടക്കി. ഒടുവില്‍ ഒസാമയെ വധിക്കുകയും ചെയ്തു.ആക്രമണത്തിന്റെ മുഖ്യആസൂത്രകനെന്ന് അമേരിക്ക പ്രഖ്യാപിച്ച അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ സൈനികാക്രമണത്തില്‍ കൊലപ്പെടുത്തുകയും ചെയ്തു.

ചരിത്രത്തില്‍ സമാനതകളില്ലാത്ത് ഈ ഭീകരാക്രമണം 9/11 എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയില്‍ നിലവിലുളള ശൈലി പ്രകാരം ഇതു സൂചിപ്പിക്കുന്നത് സെപ്റ്റംബര്‍(9), 11 എന്നാണ്. പക്ഷേ അല്‍ഖയ്ദ ആക്രമണത്തിനായി ഈ തീയതി തിരഞ്ഞെടുത്തത് വേറെ ചില ഉദ്ദേശ്യങ്ങളോടെയാണെന്നു കരുതപ്പെടുന്നു. 911 എന്നത് അമേരിക്കക്കാര്‍ക്ക് ഹൃദ്യസ്ഥമായ അക്കങ്ങളാണ്. ഏതു വലിയ ആപത്തുണ്ടായാലും ടെലിഫോണെടുത്ത് 911 വിളിച്ചാല്‍ മതി എന്ന വിശ്വാസമാണ് അമേരിക്കന്‍ ജനതയ്ക്ക്മറ്റൊരു തരത്തില്‍, ഈ വിളിയില്‍ തീരുന്ന പ്രശ്നങ്ങളേ അവര്‍ കണ്ടിട്ടുള്ളു. ലോക പോലീസായി മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടുകയും ചിലപ്പോള്‍ ആക്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെ സ്വന്തം മണ്ണില്‍ അത്ര ഭീകരമായ യുദ്ധങ്ങളോ കെടുതികളോ അതുവരെ അന്യമായിരുന്നു. എന്തു വന്നാലും തങ്ങള്‍ സുരക്ഷിതരാണ് എന്ന അമേരിക്കയുടെ അമിതവിശ്വാസത്തെ തകര്‍ത്തുകൊടുക്കുകയായിരുന്നു ഭീകരരുടെ ഉദ്ദേശ്യം. ലോക വ്യാപാര കേന്ദ്രത്തിന്റെ സമുച്ചയങ്ങളില്‍ കുടുങ്ങിയ എത്രയോ പേര്‍ 911 എന്ന അക്കം അമര്‍ത്തിയിട്ടുണ്ടാവാം. പക്ഷേ ഈ മാന്ത്രിക അക്കങ്ങള്‍ക്കപ്പുറമായിരുന്നു ചാവേര്‍ അക്രമകാരികള്‍ മുന്‍കൂട്ടി കണ്ട നാശം. ആക്രമണത്തിനായി 9/11 തിരഞ്ഞെടുത്തതിനു പിന്നിലെ കാരണവും ഇതുതന്നെ.

ഇന്നേക്ക് 15 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും 9/11 ഭീകരാക്രമണം മനസ്സില്‍ നീറ്റലുണ്ടാക്കുന്ന ഓര്‍മയായി അവശേഷിക്കുന്നു. സെപ്റ്റംബര്‍ 11 ആക്രമണം കഴിഞ്ഞ് 13 വര്‍ഷത്തിന് ശേഷം 2014ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ വ്യാപാരത്തിനായി വീണ്ടും തുറന്നു കൊടുത്തു. 104 നില കെട്ടിടത്തിന്റെ പുതിയ പേര് ‘വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍’ എന്നാണ്. ലോവര്‍ മാന്‍ഹാട്ടനിലെ 16 ഏക്കര്‍ സ്ഥലത്തെ പ്രധാന ആകര്‍ഷണമായ ട്രേഡ് സെന്റര്‍ വീണ്ടും തുറന്നതോടെ ന്യൂയോര്‍ക്കിന്റെ ആകര്‍ഷക കേന്ദ്രമായി മാറുകയും ചെയ്തു. വേള്‍ഡ് ട്രേഡ് സെന്റര്‍ ല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 23 ഓഫീസര്‍മാരുടെ ബഹുമാനാര്‍ത്ഥം ന്യൂയോര്‍ക്ക് പോലീസ് വകുപ്പ് ഇന്ന് പ്രത്യേക പരേഡും അനുസ്മരണ സമ്മേളനവും നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ യോഗങ്ങളില്‍ പങ്കെടുക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: