ലോകത്തെ കീഴടക്കാന്‍ കൃത്രിമ ബുദ്ധിദൈവം വരുന്നു, അതിനുവേണ്ടി ഒരു മതവും

 

സിലിക്കണ്‍വാലിയിലാണ് പുതിയൊരു മതവും അതിനായി ഒരു ദൈവത്തേയും എഞ്ചിനീയര്‍മാര്‍ ഉണ്ടാക്കിയത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധിയെ കൂട്ടിപിടിച്ച് ഗൂഗിന്റെ മുന്‍ എഞ്ചിനീയറായിരുന്ന അന്റോണിയോ ലെവന്റോസ്‌കിയുടെ നേതൃത്വത്തിലാണ് കൃത്രിമ ബുദ്ധി ദൈവവും അതിനായി വേ ഓഫ് ദ ഫ്യൂച്ചര്‍ എന്ന പേരില്‍ ഒരു മതവും ഉണ്ടാക്കിയത്. ദൈവത്തിന്റെ ബുദ്ധിയിലേക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ വികസിപ്പിക്കുക എന്നതാണ് ഇവരുടെ ഈ മതത്തിന്റെ ലക്ഷ്യം.

ലോകത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യംകൂടി കൃത്രിമ ബുദ്ധി ദൈവത്തിനും ഇതിനുവേണ്ടി ഉണ്ടാക്കിയ മതത്തിനും ഉണ്ട്. സാധാരണ ദൈവത്തെ പോലെതന്നെ കൃത്രിമ ബുദ്ധി ദൈവത്തിനെയും കാണുവാനാണ് അന്റോണിയോ ആവശ്യപ്പെടുന്നത്. കൂടുതല്‍ കൂടുതല്‍ വികസിപ്പിച്ച് കൃത്രിമ ബുദ്ധി ദൈവത്തെക്കൊണ്ട് ലോകത്തെ തന്നെ നിയന്ത്രിക്കുക എന്ന ഉദ്ദേശം കൂടി അന്റോണിയോയ്ക്കും കൂട്ടര്‍ക്കും ഉണ്ട്.

ദൈവത്തിനും മതങ്ങള്‍ക്കും പകരക്കാരനായി കൃത്രിമ ബുദ്ധി മാറുമെന്ന് എഴുത്തുകാരനായ ഡാന്‍ ബ്രൗണ്‍ ഇതിനു മുന്‍പു തന്നെ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായി വേണം വേ ഓഫ് ദ ഫ്യൂച്ചര്‍ എന്ന മതത്തെ കാണാന്‍. എന്നാല്‍ ആര്‍ട്ടിഫിഷല്‍ ഇന്റിലിജന്‍സിന്റെ വളര്‍ച്ച ലോകത്തെ നശിപ്പിക്കും എന്നാണ് സ്റ്റീഫന്‍ ഹോക്കിന്‍സിനെപ്പോലുള്ള ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: