ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയായ സിംഗപ്പുര്‍ എയര്‍ലൈന്‍സ്; എമിറേറ്റ്‌സ് മൂന്നാം സ്ഥനത്തേക്ക് പിന്തള്ളപ്പെട്ടു

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായി യാത്രക്കാര്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഒന്നാമതായിരുന്ന എമിറേറ്റ്‌സിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിക്കൊണ്ടാണ് സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ കുതിപ്പ്. ട്രിപ്പ് അഡൈ്വസര്‍ നടത്തിയ സര്‍വെയില്‍ യാത്രക്കാര്‍ നല്‍കിയ വോട്ടിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു സിംഗപ്പുര്‍ എയര്‍ലൈന്‍സ്. മൂന്നു സ്ഥാനങ്ങള്‍ ഒറ്റയടിക്കു കയറിയ എയര്‍ ന്യൂ സീലാന്‍ഡ് ഇക്കുറി രണ്ടാം സ്ഥാനം നേടി.

ജപ്പാന്‍ എയര്‍ലൈന്‍സ് നാലും, തായ്വാനില്‍നിന്നുള്ള ഇവ എയര്‍ അഞ്ചും സ്ഥാനങ്ങള്‍ നേടി. യുഎസിന്റെ സൗത്ത് വെസ്‌ററ് എയര്‍ലൈന്‍സ്, യുകെയുടെ ജെറ്റ്2, ഖത്തര്‍ എയര്‍വേയ്‌സ്, ബ്രസീലിന്റെ അസുല്‍, കൊറിയന്‍ എയര്‍ എന്നിവ ചേരുമ്പോള്‍ ടോപ് ടെന്‍ പൂര്‍ണമാകുന്നു.

യൂറോപ്പില്‍ യുകെയിലെ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കാണ് ഒന്നാം സ്ഥാനത്ത്. റഷ്യയുടെ എയ്‌റോഫ്‌ളോട്ട്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ഫിന്‍എയര്‍, കെഎല്‍എം റോയല്‍ ഡച്ച്, ജര്‍മനിയിലെ ലുഫ്താന്‍സ, റഷ്യയിലെ എസ്7, സ്വീഡനിലെ എസ്എഎസ്, സ്വിസ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നിവ പിന്നാലെ.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: