ലോകത്തെ ആദ്യത്തെ ബഹിരാകാശതാവളം മെക്‌സിക്കോയില്‍ ; ഈ വര്‍ഷം അവസാനത്തോടെ സ്‌പേസ് ഷിപ് യാത്രക്കാരുമായി പറന്നുയരും

മെക്‌സിക്കോസിറ്റി: വിമാനത്താവളങ്ങള്‍ പോലെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കനുള്ള ഒരു ബഹിരാകാശതാവളം ഒരിക്കിയിരിക്കുകയാണ് വിര്‍ജിന്‍ ഗാലക്ടിക് എന്ന കമ്പനി. ലോകത്തെ തന്നെ ആദ്യത്തെ സ്‌പേസ് പോര്‍ട്ട് നിര്‍മ്മിച്ച് ഈ വര്‍ഷം അവസാനത്തോടെ ബഹിരാകാശ ടൂറിസത്തിനു തുടക്കം കുറിയിക്കുകയാണ് വിര്‍ജിന്‍ ഗാലക്ടിക്.

പരീക്ഷണ അടിസ്ഥാനത്തില്‍ കമ്പനി നിര്‍മിച്ച വാഹനത്തില്‍ രണ്ട് പൈലറ്റുമാര്‍ വിജയകരമായി ബഹിരാകാശയാത്ര നടത്തിയിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്കെത്തിച്ച ആദ്യ സ്വകാര്യ സ്ഥാപനവും വിര്‍ജിന്‍ ഗാലക്ടിക് തന്നെ. ഒരു യാത്രയ്ക്ക് ഏകദേശം 241771 ഡോളര്‍ (1.72 കോടിയിലധികം രൂപ) ആയിരിക്കും ടിക്കറ്റ് നിരക്ക്.

ഇതുവരെ 600 ആളുകള്‍ ബഹിരാകാശ യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തതായി വിര്‍ജിന്‍ ഗാലക്ടിക് ചീഫ് ബ്രാന്‍സണ്‍ അറിയിച്ചു. സ്പേസ് പോര്‍ട്ട് അമേരിക്ക’ എന്നാണ് ബ്രാന്‍സണ്‍ ഈ സ്പേസ് പോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. മൊജാവ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ വിര്‍ജിന്‍ ഗാലക്ടിക് പരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്.

വിര്‍ജിന്‍ ഗാലക്ടികിന്റെ വാഹനമായ സ്പേസ് ഷിപ്പ് റ്റൂവില്‍ രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമടക്കം എട്ട് പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. നിലവില്‍ ഒരു യാത്രയ്ക്ക് കോടികള്‍ മുടക്കേണ്ടി വരുമെങ്കിലും സ്‌പേസ് യാത്രയ്ക്ക് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്നതോടെ 25 ലക്ഷത്തില്‍ താഴേയ്ക്ക് യാത്രച്ചെലവ് കുറയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

Share this news

Leave a Reply

%d bloggers like this: