ലോകത്തെ ആദ്യത്തെ ഫ്ളോട്ടിംഗ് സിറ്റി പസഫിക്കില്‍ ഒരുങ്ങുന്നു

 

കടലില്‍ പൊങ്ങിക്കിടക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള നഗരം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നു. വീടുകളും റെസ്റ്റോറന്റുകളും ഓഫീസുകളുമൊക്കെയുള്ള ആദ്യ നഗരം പസഫിക് സമുദ്രത്തില്‍ ഫ്രഞ്ച് പോളിനേഷ്യ തീരത്ത് സ്ഥാപിക്കും. 2020ഓടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിവരം. 300 ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുള്ള നഗരമാണ് ഇവിടെ ഒരുങ്ങുന്നത്. സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ആയ ജോ ക്വിര്‍ക്കിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഫ്രണ്ടിയേഴ്സ് എന്ന സ്ഥാപനമാണ് ഈ നഗരത്തിനു പിന്നില്‍.

ഫ്രഞ്ച് പോളിനേഷ്യയിലെ പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്നാണ് ഫ്ളോട്ടിംഗ് സിറ്റിയുടെ നിര്‍മാണം. ഈ നഗരം പ്രത്യേക സാമ്പത്തിക സമുദ്ര മേഖലയായാണ് കണക്കാക്കുന്നത്. സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചില ആശയങ്ങള്‍ നിയന്ത്രിതമായ സാഹചര്യത്തില്‍ പരീക്ഷിക്കാനും നഗരത്തിന് അധികാരമുണ്ടായിരിക്കും. നഗരത്തിനായി പരിഗണിക്കുന്ന പ്രദേശം എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുകളും സന്ദര്‍ശിച്ചു.

ഈ നഗരത്തില്‍ ഒരു ഗവേഷണ കേന്ദ്രവും വൈദ്യുതി നിലയവും ഉണ്ടായിരിക്കും. 167 മില്യന്‍ ഡോളര്‍ ഈ പദ്ധതിക്ക് ചെലവാകുമെന്നാണ് കരുതുന്നത്. സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ഇത്തരം നഗരങ്ങള്‍ക്ക് സ്വയംഭരണാവകാശമുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്യപ്പെടുന്നത്. എന്നാല്‍ സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആകൃഷ്ടനായി പണം മുടക്കാന്‍ തയ്യാറായ പീറ്റര്‍ തിയല്‍ എന്ന സിലിക്കണ്‍ വാലി കോടീശ്വരന്‍ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. എന്‍ജിനീയറിംഗ കാഴ്ചപ്പാടില്‍ ഇത് പ്രാവര്‍ത്തികമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

https://www.youtube.com/watch?v=J8vD8ir3-bE

ഡികെ

 

Share this news

Leave a Reply

%d bloggers like this: