ലോകത്തിലെ നഗരങ്ങള്‍ പലതും കടലിനടിയിലാകും,ആശങ്കയിലാഴ്ത്തി പുതിയ റിപ്പോര്‍ട്ട്

 

ലണ്ടന്‍: ലോകത്തിലെ പ്രമുഖനഗരങ്ങള്‍ പലതും കടലെടുക്കുമെന്ന് ശാസ്ത്രലോകം. കോല്‍ക്കത്ത, ടോക്കിയോ, ഹോങ്കോംഗ്, ഷാന്‍ഹായി, ന്യൂയോര്‍ക്ക്, ഹാംബര്‍ഗ് എന്നിങ്ങനെ ലോകത്തിലെ പ്രമുഖ നഗരങ്ങളെല്ലാം സമീപഭാവിയില്‍ കടലെടുത്തേക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ലോകത്ത് ഇന്ന് ലഭ്യമായ ഫോസില്‍ ഇന്ധനങ്ങളെല്ലാം കത്തിത്തീരുമ്പോഴേയ്ക്കും ഈ നഗരങ്ങള്‍ പലതും കടലിനടിത്തട്ടിലായിട്ടുണ്ടാവുമെന്നാണ് പുതിയ പഠനം പറയുന്നത്. സയന്‍സ് അഡ്വാന്‍സസ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ലോകത്തെ ആശങ്കയിലാഴ്ത്തുന്ന വിവരങ്ങളുള്ളത്.

ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡാണ് നഗരങ്ങള്‍ കടലെടുക്കുന്നതിന് കാരണമാകുന്നത്. കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലെ ഓസോണ്‍പാളിയെ നശിപ്പിക്കുകയും ഇത് ആഗോളതാപനത്തിന് കാരണമാകുകയും ചെയ്യും. ആഗോള താപനത്തിന്റെ ഫലമായി അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ മഞ്ഞുമലകള്‍ ഉരുകിയൊലിക്കാന്‍ തുടങ്ങും. ഇത് പ്രളയമാകും. താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലാകും.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികള്‍ ഉരുകി സമുദ്രനിരപ്പ് വന്‍തോതില്‍ ഉയരുകയാണെന്ന് പഠനം റിപ്പോര്‍ട്ട് പറയുന്നു. ആഗോള താപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് ഇതിനോടകം പഠനത്തിനു കാരണമായിരുന്നു. ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ മേഖലയും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭീഷണിയുടെ വക്കിലാണന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വന്‍ പ്രളയത്തില്‍ നിന്ന് നഗരങ്ങളെ ഒഴിവാക്കണമെങ്കില്‍ കിഴക്കന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍ സംഭവിക്കുന്നത് തടയണമെന്ന് പഠനസംഘത്തില്‍ അംഗമായ പ്രെഫസര്‍ ആന്‍ഡേഴ്‌സ് ലെവര്‍മാന്‍ പറഞ്ഞു. ലഭ്യമായ കാര്‍ബണ്‍ വാതകങ്ങളെല്ലാം കത്തിതീരുമ്പോഴേക്കും അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ ഭൂരിഭാഗവും ഉരുകി തീരുമെന്നും പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ 2100 ഓടെ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിര്‍ത്താന്‍ ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ വ്യതിയാന പഠനസമിതി(ഐപിസിസി) നിര്‍ദേശിച്ചിരുന്നു. 2050 ഓടെ ലോകത്തെ വൈദ്യുതി ഉത്പാദനം ആഗോളതാപനം കൂടാന്‍ ഇടയാക്കാത്ത കാര്‍ബണ്‍മുക്ത സ്രോതസ്സുകളില്‍ നിന്നാകണമെന്ന് ഐപിസിസി പറയുന്നു.

Share this news

Leave a Reply

%d bloggers like this: