ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമവാഹനം ‘എയര്‍ലാന്‍ഡര്‍ ടെന്‍’ 2020ല്‍ എത്തും

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമവാഹനം എയര്‍ലാന്‍ഡര്‍ ടെന്‍ പറക്കാനൊരുങ്ങുന്നു. അടിസ്ഥാന ഘടനയില്‍ കാര്യമായി മാറ്റമൊന്നും വരുത്താതെ തന്നെ ചില കൂട്ടിച്ചേര്‍ക്കലുകളോടെ 2020 ആകുമ്പോഴേക്കും പുറത്തിറങ്ങിയേക്കും. സിവില്‍ ഏവിയേഷന്‍ അതോറിട്ടി (സി എ എ ) ഇതിന് അംഗീകാരം നല്‍കി.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഡിസൈന്‍ ചെയ്ത ഈ വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റുകയില്ല പകരം ആകാശത്തെയും ആകാശ യാത്രയെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ തന്നെ പുനലാരൊചിച്ചു കൊണ്ടാകും സുരക്ഷിതമായി ഈ വ്യോമ വാഹനം പുറത്തിറക്കുന്നതെന്ന് എയര്‍ലാന്‍ഡര്‍ നിര്‍മാതാക്കളും എന്‍ജിനീയര്‍മാരും അറിയിച്ചു.

എയര്‍ലാന്‍ഡ് ടെന്‍ 10ഓളം തവണ പരീക്ഷണ യാത്രകള്‍ നടത്തിയെങ്കിലും ചിലതെല്ലാം പരാജയമായിരുന്നു. എന്നാലും മൂലരൂപമോ ഡിസൈനോ മാറ്റില്ലെന്ന് എ യര്‍ലാന്‍ഡര്‍ നിര്‍മ്മാണ കമ്പിനി യായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാന കാര്യങ്ങ ള്‍ മാറ്റാതെ തന്നെ എങ്ങെനെ സുരക്ഷിതമായി വ്യോമ യാത്ര നടത്താമെന്ന വര്‍ഷങ്ങള്‍ നീണ്ട ആലോച്ചയ്ക്കൊടുവിലാണ് ഘടന മാറ്റാതെ തന്നെ എയര്‍ലാന്‍ഡര്‍ ടെന്‍ നവീവരിച്ചത്.

30 മിനിറ്റ് പരീക്ഷണ യാത്രയ്ക്കിടയില്‍ 2016 ല്‍ ഈ വാഹനം അപകടപ്പെട്ടിരുന്നു. എങ്കിലും ഈ ഗ്രൂപ്പ് പ്രതീക്ഷ കൈവിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധയോടെയുള്ള പഠനങ്ങളും പരീക്ഷണങ്ങളും നടത്തി ലോകത്തിലെ തന്നെ ആദ്യത്തെ ഫുള്‍ സൈസ് ഹൈബ്രിഡ് വ്യോമ വാഹനത്തെ കമ്പിനി അണിയിച്ചൊരുക്കി.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുരക്ഷിത്വമുള്ള വ്യോമവാഹനമാണെന്നു ഉറപ്പു നല്കാന്‍ മാത്രം കഠിനാധ്വാനവും പരീക്ഷണങ്ങളും ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്ന് ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് ചീഫ് എക്‌സികുട്ടീവ് സ്റ്റീഫന്‍ മേക്കില ന്‍ ഉറപ്പുനല്‍കി. പരീക്ഷണങ്ങളില്‍ വന്ന നഷ്ടമൊന്നും ഓഹരി ഉടമകളെ ബാധിക്കാത്ത തരത്തില്‍ ഇന്‍ഷുറന്‍സും എടുത്തിരുന്നു.

മുന്‍പരാജയങ്ങളില്‍ ഒന്നും തളരാതെ ഓഹരി ഉടമക ള്‍ക്കും ഇന്‍ഷുറന്‍സ് കമ്പിനിക്കാര്‍ക്കും തങ്ങളുടെ ഉത്പന്നത്തെ ഏറ്റവും മികച്ചതാക്കി ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് കാണിച്ചു കൊടുത്തു. ഏതൊരു സമതലത്തില്‍ നിന്നും ഈ വ്യോമ വാഹനത്തിനു ടേക്ക്ഓഫ് ചെയ്യാനാകും. 7000 അടി ഉയരത്തില്‍ പറക്കാനാകും. ഇതിന്റെ ഡിസൈന്‍ യൂറോപ്പിയന്‍ ഏവിയേഷന്‍ സേഫ്റ്റി എ ജന്‍സി സുരക്ഷാ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി അംഗീകരിച്ചിട്ടുമുണ്ട്.

Share this news

Leave a Reply

%d bloggers like this: