ലോകത്തിലെ ആദ്യ പത്ത് ആയുധ കമ്പനികളില്‍ ഏഴും അമേരിക്കന്‍ കമ്പനികള്‍

ലോക ആയുധകമ്പോളത്തില്‍ അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടാതെ തുടരുന്നതായി സ്വീഡന്‍ ആസ്ഥാനമായുള്ള സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തുവിട്ട പുതിയ കണക്കുകള്‍ തെളിയിക്കുന്നു. ആയുധ ഇടപാടുകളെയും അതുമായി ബന്ധപ്പെട്ട കമ്പനികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനമാണ് എസ്ഐപിആര്‍ഐ. ആയുധ ഇടപാടുകളില്‍ ലോകത്ത് ഇന്ന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പത്ത് കമ്പനികളില്‍ ഏഴെണ്ണവും യുഎസ് ആസ്ഥാനമായുള്ളവയാണ്.

ലോകത്തെ മൊത്തം ആയുധ ഇടപാടുകളില്‍ 58 ശതമാനവും യുഎസ് കമ്പനികള്‍ വഴിയാണ് നടക്കുന്നത്. 2016ലെ കണക്ക് പ്രകാരം ഇത് ഏകദേശം 217.2 ബില്യണ്‍ ഡോളര്‍ വരും. തൊട്ടു മുന്‍വര്‍ഷത്തേക്കാല്‍ നാല് ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ യുഎസ് കമ്പനികള്‍ കൈവരിച്ചത്. യുഎസ് കമ്പനികളായ ക്ലിയര്‍ വണ്‍, ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിംഗ്, റെയ്ത്തോണ്‍ എന്നിവയെല്ലാം കമ്പോളത്തിലെ മുന്‍നിരക്കാരായി തുടരുന്നു.

ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ വരുന്ന കമ്പനികളില്‍ ഒന്ന് യുകെയില്‍ നിന്നും ഒന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഒന്ന് ഇറ്റലിയില്‍ നിന്നും ഉള്ളവയാണ്. ആദ്യ നൂറു കമ്പനികളുടെ പട്ടികയില്‍ ചൈനയില്‍ നിന്നുള്ളവയും ഉള്‍പ്പെടാം എന്ന് എസ്ഐപിആര്‍ഐ പറയുന്നു. എന്നാല്‍ ഇവയുടെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ലാത്തതിനാല്‍ അവയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒരു വര്‍ഷം ലോകം 1.69 ട്രില്യണ്‍ ഡോളറാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവാക്കുന്നതെന്നാണ് കണക്ക്. ഇതില്‍ 375 ബില്യണ്‍ ഡോളറും ആയുധങ്ങള്‍ വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. ഒരു രാജ്യത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാന്‍ സാധിക്കുന്നു എന്നതാണ് ആഗോള ആയുധകമ്പോളത്തിന്റെ പ്രത്യേകത.

ഡികെ

 

Share this news

Leave a Reply

%d bloggers like this: