ലോകം നശിപ്പിക്കാന്‍ പോവുന്ന കില്ലര്‍ റോബോര്‍ട്ടുകള്‍ ഒരുക്കാന്‍ ദക്ഷിണ കൊറിയ

യുദ്ധത്തിന് നിര്‍മിത ബുദ്ധി പ്രകാരം പ്രവര്‍ത്തിക്കുന്ന റോബട്ടുകളെയും ആകാശത്തു പറന്നു സ്വയം ആക്രമണം നടത്താനുള്ള ഡ്രോണുകളെയുമെല്ലാം നിര്‍മിച്ചെടുക്കാനാണ് ദക്ഷിണ കൊറിയയുടെ നീക്കം. ദക്ഷിണ കൊറിയയില്‍ നിന്നും വന്ന വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് ലോക രാജ്യങ്ങള്‍. ലോകം നശിപ്പിക്കാന്‍ പോവുന്ന കില്ലര്‍ റോബോര്‍ട്ട്സ് ദക്ഷിണകൊറിയയില്‍ ഒരുങ്ങുന്നു എന്നതാണ് ആ വാര്‍ത്ത. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ ഈ ഭീകര നീക്കത്തിനു പിന്നില്‍.

യുദ്ധത്തിന് നിര്‍മിത ബുദ്ധി പ്രകാരം പ്രവര്‍ത്തിക്കുന്ന റോബട്ടുകളെയും ആകാശത്തു പറന്നു സ്വയം ആക്രമണം നടത്താനുള്ള ഡ്രോണുകളെയുമെല്ലാം നിര്‍മിച്ചെടുക്കാനാണ് ദക്ഷിണ കൊറിയയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കുപ്രസിദ്ധ ആയുധ നിര്‍മാണ കമ്പനിയായ ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ ദക്ഷിണ കൊറിയയെ സഹായിക്കുന്നത്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ആയുധ നിര്‍മാതാക്കളാണ് ഹന്‍വ സിസ്റ്റംസ്.എന്നാല്‍ ഇതു ലോകനാശത്തിനു കാരണമാകുമെന്നു പറഞ്ഞ് 57 എഐ ഗവേഷകര്‍ പ്രോജക്ടില്‍ നിന്നു പിന്മാറിക്കഴിഞ്ഞു.

30 രാജ്യങ്ങളില്‍ നിന്നു ഗവേഷണത്തിനു വേണ്ടി ദക്ഷിണ കൊറിയയിലെത്തിയ വിദഗ്ധരാണ് പ്രോജക്ടില്‍ തങ്ങളുടെ വിസമ്മതം അറിയിച്ചു കത്തു നല്‍കിയത്. വാര്‍ത്ത പുറംലോകം അറിഞ്ഞതും അങ്ങനെയാണ്. ഇതിന്റെ നാശോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് ഒരിക്കല്‍ ആരംഭിച്ചാല്‍ അതുണ്ടാക്കുന്ന നശീകരണം തടയാന്‍ നിര്‍മാതാക്കള്‍ക്കു പോലും സാധിക്കില്ലെന്നു ചുരുക്കം. മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതല്ല റോബട്ടിക് സേനയെന്നും ഗവേഷക സംഘം നല്‍കിയ കത്തില്‍ പറയുന്നു. എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ വാദം

https://www.youtube.com/watch?v=X4kkV4LP-6Y

ഡികെ

Share this news

Leave a Reply

%d bloggers like this: