ലോകം ഉറ്റു നോക്കുന്നു, യൂറോപ്പില്‍ ആദ്യ വലതു പക്ഷ രാജ്യം ഓസ്ട്രിയാ ആകുമോ?

 

വിയന്ന:ജര്‍മ്മനിയുടെ സമീപത്തുള്ള ശക്തമായ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ, കടുത്ത വലതുപക്ഷ നേതാവിനെ ശിരസിലേറ്റുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം.കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏകദേശം 31000 വോട്ടുകള്‍ക്ക് കടുത്ത വലതു പക്ഷ നേതാവായിരുന്ന നോബേര്‍ട്ട് ഹോഫര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റൈറ്റ് ഫ്രീഡം പാര്‍ട്ടി കോടതിയെ സമീപിച്ചിരുന്നു.ഇതേ തുടര്‍ന്ന് നടന്ന പരിശോധനയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നു എന്ന് കണ്ടെത്തുകയും കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുവാനും ഉത്തരവിട്ടിരുന്നു.ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരേ കനത്ത ജനരോക്ഷമാണ് രാജ്യത്ത് ഉയര്‍ന്നത്.

പ്രസിഡന്റ് പദവി ഇന്ത്യയിലെന്ന പോലെ ആലങ്കാരികമാണെങ്കിലും,പാര്‍ലമെന്റ് പിരിച്ചുവിടാനുള്‍പ്പെടെയുള്ള ശക്തമായ അധികാരങ്ങളും പ്രസിഡന്റിന് ഉപയോഗിക്കാവുന്നതാണ്.ഇതു കൂടാതെ താന്‍ ജയിക്കുകയാണെങ്കില്‍, പദവിയുടെ പരമാവധി സാധ്യതകളും വിനിയോഗിക്കുമെന്ന് ഹോഫര്‍ വ്യക്തമാക്കിയിട്ടുണ്ട്.കടുത്ത ഇസ്ലാമിക് വിരുദ്ധനായ ഇദ്ദേഹം യഹൂദരുമായി കടുത്ത സൗഹൃദം വേണമെന്ന ആവശ്യക്കാരനാണ്.താന്‍ ജയിച്ചാല്‍ റമസാന്‍ മാസത്തില്‍ പ്രസിഡന്റിന്റെ വസതിയില്‍ നടക്കുന്ന വിരുന്ന് അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഹോഫറിന്റെ ജന പിന്തുണയെ ആശങ്കയോടെയാണ് മറ്റു യൂറോപ്യന്‍ നേതാക്കള്‍ വീക്ഷിക്കുന്നത്.ഇദ്ദേഹത്തിന്റെ വിജയം യൂര്‍പ്പില്‍ ഇപ്പോള്‍ തന്നെ പടരുന്ന കനത്ത വലതു പക്ഷ വികാരത്തിന് ശക്തമായ ംന്നേറ്റം ഉണ്ടാകുമെന്നതിനൊപ്പം,യൂറോപ്യന്‍ യൂര്‍ണിയനില്‍ രാഷ്ട്രതലവന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വന്‍ പ്രതിധ്വനി ആയിരിക്കും സൃഷ്ടിക്കുന്നത്. എന്നാല്‍ ജൂത സമൂഹവുമായി അടുത്ത ബന്ധം ഓസ്ട്രിയായ്ക്ക് ആവശ്യമാണ് എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ ഹോഫര്‍ക്ക് വമ്പന്‍ ജനപിന്തുണയാണ് അഭിപ്രായ വോട്ടെടുപ്പുകളില്‍ ലഭിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ നടക്കേണ്ടിയിരുന്നത്,ഡിസംബറിലേയ്ക്ക് മാറ്റിയതായി ഓസ്ട്രിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.എന്തായാലും തിരഞ്ഞെടുക്കപ്പെട്ടാല്‍ , ഹോഫറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായാലും ഇല്ലെങ്കിലും, അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ ചലനങ്ങളാവും അത് സൃഷ്ടിക്കുക എന്ന് ഉറപ്പാണ്.

Share this news

Leave a Reply

%d bloggers like this: