ലൈറ്റ് മെട്രോ സര്‍ക്കാരിന് നടപ്പാക്കാനുള്ള കഴിവില്ലെന്ന് ശ്രീധരന്‍

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരന്‍ രംഗത്ത്. ലൈറ്റ് മെട്രോ കേരളത്തില്‍ നടപ്പാക്കാനുള്ള ശേഷി സംസ്ഥാന സര്‍ക്കാരിനില്ലെന്നും അതിന് കാരണം സര്‍ക്കാരിന്റെ തെറ്റിദ്ധാരണ മനോഭാവമാണെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ ഈ നിസംഗ്ഗത ഡിഎംആര്‍സിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. പ്രതിമാസം കമ്പനിക്ക് 19 ലക്ഷം രൂപയ്ക്കടുത്ത് നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് ശ്രീധരന്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരേയും ശ്രീധരന്‍ വിമര്‍ശിച്ചു. രാഷ്ട്രീയക്കാരെ വഴിതെറ്റിക്കുന്നത് ഉദ്യോഗസ്ഥരാണെന്നും ഡിഎംആര്‍സി നഷ്ടം സഹിച്ച് കരാറിനായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും, ഇതു സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും ശ്രീധരന്‍ വ്യക്തമാക്കി. കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മോണോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അധിക ചിലവ് ആകുമെന്ന കാരണത്താല്‍ ആ പദ്ധതി ഉപേക്ഷിച്ച് ചെവലു കുറഞ്ഞ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്ത് 22 കിലോമീറ്ററും കോഴിക്കോട് 14 കിലോ മീറ്ററുമാണ് പദ്ധതിക്കായി പ്രാരംഭ ഘട്ടത്തില്‍ പരിഗണിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: