ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്തിനു റിവ്യൂ ചെയ്യണം ?

ലൈഫ് ഇന്‍ഷുറന്‍സ് എടുത്ത ശേഷം നല്ലൊരു ഫോള്‍ഡറില്‍ ഇട്ടു മേശയില്‍ കരുതുന്നവരാണ് നമ്മളില്‍ ഏറെ പേരും. പല വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കവര്‍ റിവ്യൂ ചെയ്യാത്തവര്‍ക്കായി ചില വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു.

1. ഏറെ പേര്‍ക്കും ആകെ ഉള്ള ലൈഫ് കവര്‍ മോര്‍ട്ടഗേജ് പ്രൊട്ടക്ഷന്‍ ആണ്. ഇതില്‍ നിങ്ങളുടെ ലോണ്‍ പകുതി അടഞ്ഞു കഴിഞ്ഞു എന്ന് കരുതട്ടെ. ഇപ്പോള്‍ നിങ്ങള്‍ക്കുള്ള കവറും ബാക്കിയുള്ള അത്ര തുകയ്ക്കു മാത്രമാണ്. മാത്രമല്ല ഒരാളുടെ death സംഭവിച്ചാല്‍ ഈ തുക ബാങ്കിനായിരിക്കും പോകുന്നത്. അത്യാവശ്യം എക്‌സ്ട്രാ ലൈഫ് കവര്‍ ഇപ്പോള്‍ കൂട്ടി എടുക്കുന്നത് ആണ് ബുദ്ധി.

2. നിങ്ങളുടെ കുട്ടികള്‍ വളരെ ചെറുതായിരുന്നപ്പോള്‍ വലിയ തുകയ്ക്കുള്ള ലൈഫ് കവര്‍ എടുത്തതാണ്. ഇപ്പോള്‍ അവര്‍ക്കു ജോലിയായി എന്നിരിക്കട്ടെ. ഇനിയും അത്ര വലിയ കവര്‍ ആവശ്യമില്ല. റിവ്യൂചെയ്യുന്നതിലൂടെ ഇപ്പോള്‍ ചെലവ് കുറയ്ക്കാം.

3. ലൈഫ് കവറില്‍ ഒട്ടും സീരിയസ് ഇല്‍നെസ്സ് കവര്‍ ചേര്‍ത്തിട്ടില്ല എന്നിരിക്കട്ടെ. ഇന്നത്തെ കാലത്തു മരണത്തേക്കാള്‍ കുടുംബങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നത് അസുഖങ്ങള്‍ ആണ്. തീര്‍ച്ചയായും ഒരു ചെറിയ illness cover എങ്കിലും ഉള്ളതാണ് ബുദ്ധി.

4. കൂടുതല്‍ മക്കള്‍ ജനിച്ചു കുടുംബത്തില്‍ അംഗ സംഖ്യ കൂടി. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ഉള്ള ലൈഫ് കവര്‍ പോരാതെ വന്നേക്കാം. കൂട്ടത്തില്‍ കുട്ടികളുടെ വിവരങ്ങള്‍ കവറില്‍ ചേര്‍ക്കുകയും ആവാം.

5. പ്രായം 40 വയസ്സിന് മേലെയാണെങ്കില് whole of life ഓപ്ഷന്‍ നോക്കുന്നത് നല്ലതാണു. നാട്ടിലെ പോലെ ഒരു തുക തീര്‍ച്ചയായും തിരികെ കിട്ടുന്ന പോളിസികളാണ് ഇവ. 15 വര്‍ഷം പോളിസി അടച്ചശേഷം 75 % വരെ അടച്ച തുക തിരികെ കിട്ടുന്ന ഒരു പ്ലാന്‍ ഇപ്പോള്‍ വളരെ പോപ്പുലര്‍ ആണ് .

6. ഐറിഷ് ലൈഫ് , Acorn മുതലായ കമ്പനികള്‍ ധാരാളം reviewable/ indexed പോളിസികള്‍ ഇഷ്യൂ ചെയ്തിട്ടുണ്ട് . വര്ഷം തോറും പ്രീമിയം കൂടി വരുന്ന പ്ലാനുകള്‍ ആണിത്. സാമ്പത്തികമായി താങ്ങാവുന്ന, പ്രീമിയം കൂടാത്ത വേറെ പ്ലാനുകള്‍ എടുക്കാവുന്നത് ആണ്.

7. അഡിഷണല്‍ എക്‌സ്ട്രാ ഓപ്ഷനുകള്‍ ചേര്‍ക്കാം . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇല്ലാത്ത പല add -on ഫീച്ചറുകള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന് Aviva കമ്പനി നല്‍കുന്ന Best Doctors മെഡിക്കല്‍ സെക്കന്‍ഡ് ഒപീനിയന്‍ 2012 നു ശേഷമുള്ള പോളിസികളില്‍ മാത്രമേയുള്ളൂ. ഹോസ്പിറ്റല്‍ ക്യാഷ്, പേര്‍സണല്‍ ആക്സിഡന്റ് കവര്‍, Monthly Income on Death കവര്‍ ഒക്കെ എക്‌സ്ട്രാ ആയിചേര്‍ക്കാം.

8. പോളിസി എടുത്ത സമയം നിങ്ങള്‍ സ്‌മോക്കര്‍ ആയിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ അധികമായി സ്മോക്ക് ചെയ്യുന്നില്ല എന്നിരിക്കട്ടെ . നിങ്ങളുടെ പ്രീമിയം കുറയും.

ചുരുക്കത്തില്‍ അലമാരയില്‍ നിന്നും ആ പോളിസി എടുക്കൂ. നിങ്ങളുടെ ചോദ്യങ്ങള്‍ അയക്കാവുന്ന വിലാസം. joseph@irishinsurance.ie അല്ലെങ്കില്‍ കോള്‍ ചെയ്യേണ്ട നമ്പര്‍ 0873219098.

Share this news

Leave a Reply

%d bloggers like this: