ലൈംഗിക പീഡന പ്രതികള്‍ക്ക് ശിക്ഷാ കാലാവധി കഴിഞ്ഞാലും ഇലക്ട്രോണിക് ടാഗ്ഗിങ് നിര്‍ബന്ധമാക്കും

ഡബ്ലിന്‍ : ലൈംഗിക പീഡന പ്രതികളെ ശിക്ഷാ കാലാവധി കഴിഞ്ഞും നിരീക്ഷണ വിധേയമാക്കാന്‍ ഇവര്‍ക്ക് ഇലക്ട്രോണിക് ടാഗ്ഗിങ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെക്‌സ് ഒഫന്‍ഡേര്‍സ് ബില്ലില്‍ ഭേദഗതി വരുത്തി കൊണ്ടാണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനമുണ്ടായത്.

പ്രതികള്‍ക്ക് ഇലക്ട്രോണിക് ടാഗ്ഗിങ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് മിനിസ്റ്റര്‍ ചാര്‍ലി ഫ്‌ളാനഗനും, കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ ഡെന്നിസ് നോട്ടനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പ്രചരണം നടത്തിയിരുന്നു. ഇത്തരം പ്രതികള്‍ക്ക് നിലവില്‍ ജയില്‍ ശിക്ഷ കഴിഞ്ഞാലും ആഴ്ചയില്‍ എഴ് ദിവസം ഗാര്‍ഡ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്, പുതിയ ഭേദഗതി അനുസരിച്ച് ഇവര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം പോലീസ് സ്റ്റേഷന്‍ റെജിസ്റ്ററില്‍ ഒപ്പു വെച്ചാല്‍ മതിയാകും.

അയര്‍ലണ്ടില്‍ കാലാവധി കഴിയാതെ പരോളില്‍ ഇറങ്ങുന്നവര്‍ക്ക് ഇലക്ട്രോണിക് ടാഗ്ഗിങ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു വേണ്ടി 1,66,117 യൂറോ ചെലവിട്ടിരുന്നു. ലൈംഗിക പീഡനം നടത്തിയതിന് തുടര്‍ച്ചയായി പിടിക്കപെടുന്നവര്‍ക്ക് മാത്രം ഇലക്രോണിക് ടാഗ്ഗിങ് ഏര്‍പെടുത്തുന്നതാണ് അനുചിതമെന്ന് ഒരു കൂട്ടം മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

പ്രത്യേകിച്ച് കുട്ടികളെ പീഡനത്തിന് ഇരകളാകുന്നവര്‍ക്ക് ഇത് നിര്‍ബന്ധമകനായിരിക്കും പ്രാഥമിക ഘട്ടത്തില്‍ പരിഗണന നല്‍കുക. ഇത്തരം ശിക്ഷ നടപടികള്‍ നേരിടുന്നവര്‍ക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന വിലക്കും ഏര്‍പ്പെടുത്തും. രാജ്യത്ത് ലൈംഗിക പീഡനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനം പുറത്തു വന്നത്

 

ഡികെ

Share this news

Leave a Reply

%d bloggers like this: