ലേബറിന്റെ വാഗ്ദാനങ്ങള്‍ ബ്രിട്ടനെ കടക്കെണിയിലാക്കും

ബ്രിട്ടനെ പൂര്‍ണമായും കടക്കെണിയിലേക്ക് തള്ളിവിടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടി രംഗത്ത്. പാര്‍ട്ടി അധ്യക്ഷന്‍ ജെറമി കെന്‍ബിന്‍ യോര്‍ക്ക് ഷെയര്‍ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹാളില്‍ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി ബ്രിട്ടന്റെ സമൂലമായ മാറ്റം ലക്ഷ്യമിടുന്ന പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വിശദമാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്തകളുമായി ചേര്‍ന്ന് പോകുന്നതാണ് ലേബറിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍. രാജ്യത്തെ തൊഴിലാളി സമൂഹത്തിനു 48 .6 ബില്യണ്‍ പൗണ്ട് ചെലവിടുമെന്നു കോര്‍ബിന്‍ വ്യക്തമാക്കി. 5 ശതമാനത്തില്‍ താഴെ വരുന്ന ബിസിനസ്സ് ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്ന നികുതി ഈടാക്കി വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ് ജെറമിയുടെ പ്രഖ്യാപനം.

124 പേജ് അടങ്ങുന്ന പത്രികയില്‍ വിദ്യാഭ്യാസം, റയില്‍വേ, വൈദ്യുതി, ജലം തുടങ്ങിയ അവശ്യ സേവന മേഖല പൂര്‍ണമായും ദേശസാത്കരിക്കാനും പദ്ധതിയിടുന്നു. ദേശീയ ആരോഗ്യ പദ്ധതിയോടൊപ്പം ദേശീയ വിദ്യാഭ്യാസ ശൃംഖല വികസിപ്പിച്ച് പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യസ തലം വരെ സൗജന്യ നിരക്കില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കണതും പ്രത്യേക പരാമര്‍ശം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി. കോര്‍പ്പറേഷന്‍ ടാക്‌സ് 19 ശതമാനത്തില്‍ നിന്നും 29 ശതമാനം വരെ ഉയര്‍ത്തി പദ്ധതിക്കുള്ള വിഹിതം കണ്ടെത്തും. തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിച്ച് തൊഴില്‍ ഉടമക്ക് അധിക നികുതി സര്‍ക്കാരിലേക്ക് നല്‍കേണ്ടി വന്നാല്‍ അത് യു.കെ സാമ്പത്തിക മേഖലയുടെ അടിത്തറ പൊളിച്ചടുക്കുന്നതിനു തുല്യമാണെന്ന് ഐ.എം.എഫ്. ഉള്‍പ്പെടെയുള്ള ധനകാര്യ വിദഗ്ദ്ധരും സ്ഥാപനങ്ങളും ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്നു.

മാത്രമല്ല ബ്രേക്സിറ്റ് നിലവില്‍ വന്നതോടെ കോര്‍പറേഷന്‍ ടാക്സില്‍ ഉണ്ടായ വര്‍ദ്ധനവ് മൂലം ലോകോത്തര നിലവാരത്തിലുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ യു.കെയില്‍ നിന്നും കൂടൊഴിഞ്ഞ് പോകുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുമ്പോള്‍ നികുതി നിരക്ക് ഇനിയും വര്‍ധിപ്പിച്ചാല്‍ ബിസിനസ്സ് മേഖല ഏറെക്കുറെ പൂര്‍ണമായും ബ്രിട്ടനില്‍ നിന്ന് പിന്മാറും. അതോടെ രാജ്യം വന്‍കടക്കെണിയില്‍ അകപ്പെടുകയും ചെയ്യും. അതിലുപരി ഉയര്‍ന്ന കോര്‍പ്പറേഷന്‍ ടാക്‌സ് നല്‍കേണ്ടി വരുന്ന കമ്പനികള്‍ ടാക്‌സ് വെട്ടിപ്പ് നടത്താനും ഇത് വഴിവെക്കുമെന്ന് ഐ.എം.എഫ് ഡയറക്ടര്‍ പോള്‍ ജോണ്‍സര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബിസിനസ്സ് ഗ്രൂപ്പിനെ പൂര്‍ണമായും മാറ്റുന്ന കേന്ദ്രമാക്കി മാറ്റുന്നത് അപകടകരമാണെന്നും ഡയറക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക സിദ്ധാന്ത പ്രകാരം മുതലാളിത്തം, സോഷ്യലിസം, മിക്‌സഡ് ഇക്കോണമി എന്നീ തലത്തിലാണ് ലോകരാജ്യങ്ങള്‍ നിലനില്‍ക്കുന്നത് എങ്കിലും സ്വകാര്യ മേഖലയുടെ വളര്‍ച്ചയും, സ്വകാര്യവത്ക്കരണവും സാമ്പത്തിക രംഗത്തെ ഒരു നിശ്ചിത അനുപാതത്തില്‍ കടത്തില്‍ അകപ്പെടാതെ പിടിച്ചു നിരത്തുന്നുണ്ട്. ഓരോ രാജ്യത്തിന്റെയും ജനസംഖ്യ, പ്രകൃതി വിഭവങ്ങള്‍, ബിസിനസ്സ് സാദ്ധ്യതകള്‍ എന്നീ ഘടകങ്ങളെ വിലയിരുത്തി വേണം സാമ്പത്തിക സ്രോതസ്സ് കണ്ടെത്തേണ്ടതെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ 200 -ല്‍ പരം സിഇട്ടുകള്‍ നേടുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഇതിനിടെ പ്രധാനമന്ത്രി തെരേസയെ തുറന്ന സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ് കോര്‍ബിന്‍.

 

 
എ എം

Share this news

Leave a Reply

%d bloggers like this: