ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ പെന്‍ഷന്‍ 25 യൂറോ വര്‍ധിപ്പിക്കുമെന്ന് ജോണ്‍ ബര്‍ട്ടന്‍

 

ഡബ്ലിന്‍: അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയാല്‍ സ്‌റ്റേറ്റ് പെന്‍ഷനില്‍ 25 ശതമാനം വര്‍ദ്ധനവ് സാധ്യമാക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനുശേഷം അടിസ്ഥാനശമ്പളം വര്‍ദ്ധിപ്പിക്കുന്നതുസംബന്ധിച്ച് നേരത്തതന്നെ ബര്‍ട്ടന്‍ പ്രസ്താവന നടത്തിയിരുന്നു.

സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ജനങ്ങള്‍ക്ക് മാന്യമായ ജീവിതം നയിക്കുന്നതിന് സാമ്പത്തിക അടിത്തറ ആവശ്യമാണെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ഇപ്പോഴുള്ള വീക്ക്‌ലി സ്‌റ്റേറ്റ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ തുകയായ 233.30 യൂറോ എന്നത് 2009നു ശേഷം ഇതാദ്യമായി ജനുവരി ഒന്നുമുതല്‍ 3 യൂറോ വര്‍ദ്ധിപ്പിക്കും.

അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനം നല്‍കിയത് വിവേകപൂര്‍വ്വമായിരുന്നുവെന്നും ബര്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു. ലോ പേ കമ്മീഷന്റെ ശുപാര്‍ശപ്രകാരം അടിസ്ഥാനശമ്പളത്തിലും ജനുവരി ഒന്നുമുതല്‍ 50 സെന്റുയര്‍ത്തി 9.15 യൂറോയാക്കും. കൂടാതെ അടുത്ത നാലുവര്‍ഷത്തേക്ക്് വേതനം 50 സെന്റു വീതം ഉയര്‍ത്തി 11.15 യൂറോ വരെ വര്‍ധിപ്പിക്കുമെന്നും ലേബര്‍ വാഗ്ദാനം ചെയ്യുന്നു. ജനങ്ങള്‍ മാന്യമായ ശമ്പളം നല്‍കുന്നതില്‍ ഭീഷണിയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ബര്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: