ലേണേഴ്‌സ് ലഭിക്കാനും പി എസ് സി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു; പുതിയ നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും

 

ഡബ്ലിന്‍: അയര്‍ലണ്ടുകാരന്റെ ഡിജിറ്റല്‍ ഐഡന്റിറ്റിയായി പരിണമിച്ചിരിക്കുകയാണ് പബ്ലിക് സര്‍വീസ് കാര്‍ഡ് അഥവാ പി എസ് സി കാര്‍ഡ്. ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പി എസ് സി കാര്‍ഡ് നിര്‍ബന്ധമാക്കുന്ന നിയമ വ്യവസ്ഥ ഏപ്രില്‍ 9 മുതല്‍ നിലവില്‍ വരുമെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇതോടെ  ലേണേഴ്‌സ് ലഭിക്കാനും പബ്ലിക് സര്‍വീസ് കാര്‍ഡ് അനിവാര്യമായ ആധികാരിക രേഖയായി മാറും. പി എസ് സി കാര്‍ഡിനെ ദേശീയ തിരിച്ചറിയല്‍ രേഖകള്‍ പ്രാധാന്യം നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് നിരവധി അഭിപ്രായങ്ങളും രൂപപ്പെട്ടിരുന്നു. പി എസ് സി കാര്‍ഡ് കാര്‍ഡ് ലഭിക്കാന്‍ ഓരോരുത്തരും കൂടുതല്‍ വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഡേറ്റാ ബാങ്കില്‍ നിന്നും ചേരാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നേരെ അടുത്തിടെ ഉയരുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തി വിവരങ്ങള്‍ ദുരുപയോഗപെടാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഏതൊരു അപേക്ഷകള്‍ക്കും ആധികാരികമായി പി എസ് സി കാര്‍ഡ് നിര്‍ബന്ധമാക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയായിരുന്നു.

സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ 2012 മുതല്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് പബ്ലിക് സര്‍വീസ് കാര്‍ഡ്. പുതുതായി ലൈസന്‍സ് എടുക്കുന്നവര്‍ക്കും പഴയ ലൈസന്‍സ് പുതുക്കുന്നതിനും പി എസ് സി കാര്‍ഡ് നിര്‍ബന്ധിത രേഖയായി ആര്‍എസ്എ വെബ്‌സൈറ്റില്‍ കാണാം. യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ വിഭാഗത്തിലേക്ക് മാറ്റി പിഎസ്സി കാര്‍ഡിന് സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്.

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: